HOME
DETAILS

ജ്ഞാനപീഠത്തില്‍

  
backup
December 08 2019 | 00:12 AM

njanapeedam-akkitham-njayarprabhaatham-08-12-2019

 


അക്കിത്തം അച്യുതന്‍മ്പൂതിരിക്ക് ജ്ഞാനപീഠം ലഭിക്കുന്നത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷമാണെങ്കിലും അത് ഒട്ടും അവിചാരിതമല്ല. സന്തോഷം എന്താണെന്നുവച്ചാല്‍ ഈ തെരഞ്ഞെടുപ്പ് നിസ്തര്‍ക്കം ശരിയായ ഒന്നാണ്. അവിചാരിതമല്ലെന്ന് പറയുന്നത് ഈ ആദരം എന്തുകൊണ്ടാണ് ഇത്രയും വൈകിയത് എന്നതുകൊണ്ടാണ്.
ഏഴുപതിറ്റാണ്ടിലേറെയായി കവിതകള്‍ എഴുതിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് അക്കിത്തം. നിരവധി തലമുറകളുടെ ഉത്കണ്ഠകളെ, ആത്മസംഘര്‍ഷങ്ങളെ, ഉത്കടമായ ആഭിലാഷങ്ങളെയെല്ലാം അക്കിത്തം തന്റെ കവിതകളില്‍ സമന്വയിപ്പിച്ചു. ഈ ഏഴുദശാബ്ധം നിരവധി സാമൂഹിക രാഷ്ട്രീയ കലാപങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും സാഹിത്യരംഗം സാക്ഷ്യംവഹിച്ചു. അദ്ദേഹത്തിനുള്ളിലെ ഒരിക്കലും പരാജയപ്പെടാത്ത മനുഷ്യത്വമാണ്, തുടക്കക്കാലത്തെ പുരോഗമന ആവേശത്തില്‍ നിന്നും ഫലപുഷ്ടമായ ഈ അവസാനകാലത്തിലും പരമമായ ശാന്തതയിലും അദ്ദേഹം നിലനിര്‍ത്തിയത്. മനുഷ്യപുരോഗതിയിലുള്ള ഈ വിശ്വാസവും ഭൂമിയില്‍ മനുഷ്യന്റെ മനോഹരമായ ഈ നിലനില്‍പ്പ് തുടരണമെന്നുമുള്ള തീവ്രമായ ആഗ്രഹവും കൊണ്ട് അദ്ദേഹം ഭാഗവതം, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങി അസംഖ്യം ഗ്രന്ഥങ്ങളിലെ മൂല്യങ്ങളെയും കാള്‍മാര്‍ക്‌സ്, മഹാത്മഗാന്ധി എന്നിവരുടെ ആശയങ്ങളെ ആസ്വദിക്കുകയും ചോദ്യംചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു.
പരസ്പരവിരുദ്ധമായ ഈ ആശയങ്ങളെല്ലാം അദ്ദേഹത്തിന്റെ കവിതകളില്‍ മാസ്മരികമായിത്തന്നെ സന്നിവേശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതക്കാലത്ത് അദ്ദേഹം തന്റെ കവിതകള്‍ക്കായി സ്വീകരിച്ച വ്യത്യസ്തങ്ങളായ ആശയങ്ങളെ ഒരൊറ്റ വാക്യത്തില്‍ നമുക്ക് നിര്‍വചിക്കാം; നിരുപാധികമായ സ്‌നേഹത്തിലുള്ള വിശ്വാസം.

നിരുപാധികമായ സ്‌നേഹം
കാലംചെല്ലുന്തോറും അത് ആഴമേറും
അതുമാത്രമാണ് സത്യം
അതിന്റെ പ്രയോഗമാണ് ധര്‍മം

വെളിച്ചം ദു:ഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം

സമൂഹത്തില്‍, പ്രത്യേകിച്ചും ആചാരങ്ങളാല്‍ മുങ്ങിയിരുന്ന നമ്പൂതിരി സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വി.ടി ഭട്ടതിരിപ്പാട് നടത്തിയ ധര്‍മസമരം, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇടത് ആശയങ്ങള്‍, ധിഷണാശാലിയായ എം. ഗോവിന്ദന്റെ സമൂലമായ മാനവമതം, ഇടശ്ശേരിയുടെ കവിതകള്‍ എന്നിവയും യുവാവായ അക്കിത്തത്തെ ആഴത്തില്‍ സ്വാധീനിച്ചവയാണ്. നാല്‍പതുകളിലും അന്‍പതുകളിലും ഉണ്ടായിരുന്ന പുരോഗമന ആവേശത്തില്‍ കമ്മ്യൂണിസത്തിന്റെ മാനുഷിക വശങ്ങളിലേക്ക് അക്കിത്തം വലിച്ചടുപ്പിക്കപ്പെട്ടു. എന്നാല്‍ സഹജമായ ബോധത്തില്‍ ഒരു സമര്‍പ്പിത എഴുത്തുകാരനാവാന്‍ അദ്ദേഹത്തിനായില്ല.
അറുപതുകളോടെ താന്‍ നെഞ്ചേറ്റിയ ഇടത് ആശയത്തിന്റെ അസ്വീകാര്യമായ പ്രായോഗികതയെക്കുറിച്ചദ്ദേഹത്തിന് ബോധ്യംവന്നു. അത് ആഴത്തില്‍ തന്നെ മനസില്‍ പതിഞ്ഞു. മൂല്യങ്ങളുടെ വൈപരീത്യം അദ്ദേഹം വേദനയോടെ തിരിച്ചറിയുകയായിരുന്നു. അധികാര രാഷ്ട്രീയം അദ്ദേഹത്തിന്റെ ധാര്‍മിക നീതിശാസ്ത്രത്തിന് നിരക്കാത്തതായിരുന്നു. ആ നൈരാശ്യത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായി. എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന, (ഒരുപക്ഷെ തെറ്റായും പരാമര്‍ശിക്കപ്പെടുന്ന) അദ്ദേഹത്തിന്റെ പ്രശസ്തമായ വരികളുണ്ട്. വെളിച്ചം ദു:ഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം. അത് മൊത്തത്തില്‍ പടര്‍ന്നിരിക്കുന്ന വിഷാദത്തെയാണ് പുറത്തുകാണിക്കുന്നത്. ഇവിടെ കവി ഇരുട്ടിന്റെ രക്ഷകന്‍ ആവുകയല്ല. മറിച്ച് സമൂഹം ആഘോഷിക്കുന്ന അറിവില്ലായ്മയുടെ കപടമായ സാന്ത്വനത്തെയാണ് അദ്ദേഹം തുറന്നുകാട്ടുന്നത്. അത് തീര്‍ച്ചയായും ദീര്‍ഘദൃഷ്ടിയുള്ള ഒരു കവിയുടെ ശബ്ദമാണ്.

ഉത്തരം നല്‍കുന്ന കവിതകള്‍

ഇന്ത്യന്‍ തത്വചിന്തയുടെ നശ്വരമായ ജ്ഞാനത്തില്‍ നിന്നാണ് അക്കിത്തത്തിന്റെ കവിതകള്‍ പരിപോഷിപ്പിക്കപ്പെട്ടത്. ലോകൈകസ്‌നേഹത്തില്‍ അധിഷ്ടിതമായ വേദത്തിന്റെയും ഉപനിഷത്തുക്കളുടെയും പരമമായ മാനവമതമാണ് അക്കിത്തത്തിന്റെ കവിതകളില്‍ കാണാന്‍ കഴിയുക. ആ സ്‌നേഹത്തിന്റെ കാഴ്ചപ്പാടിലാണ് അദ്ദേഹം കാലത്തിന്റെ അസ്തിത്വപരമായ താത്വികമായ ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്തിയത്.
സാമൂഹിക ചലനത്തിന്റെ തീവ്രമായ ബോധത്തോടെ തന്നെ, ചരിത്രത്തിന്റെ അവസ്ഥാന്തരങ്ങള്‍ക്ക് ജാഗ്രതയോടെയും വ്യക്തതയോടെയുമാണ് അക്കിത്തത്തിന്റെ കവിതകള്‍ ഉത്തരം നല്‍കിയത്. അദ്ദേഹത്തിന്റെ കവിതകളില്‍ പുഞ്ചിരിയില്‍ പോലും കണ്ണുനീര്‍തുള്ളിയടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ആ സൂക്ഷ്മായ നിരീക്ഷണം അദ്ദേഹത്തിന്റെ ഭാഷാശൈലിയും വൈകാരികതയും കാലികമാക്കി. അദ്ദേഹത്തിന്റെ അലങ്കാരപ്രയോഗങ്ങള്‍ ശക്തവും വ്യതിരിക്തവുമാക്കി. സ്വബോധത്തോടെയുള്ള യാതൊരു പരിശ്രമവുമില്ലാതെതന്നെ ആധുനിക സംവേദനതലത്തിലൂടെ തന്റെ തലമുറയുടെ അസ്തിത്വപരമായ ആകുലതകള്‍ കവിതകളില്‍ കൊണ്ടുവരാന്‍ അക്കിത്തത്തിനായി. അതിലൂടെ നവകാല്‍പ്പനിക ഘട്ടത്തില്‍ നിന്നു മലയാളകവിത ആധുനിക ഘട്ടത്തിലെത്തി. അങ്ങനെയാണ് അക്കിത്തം ആധുനികമലയാളം കവിതയുടെ മുന്‍ഗാമിയാവുന്നത്.
ആധുനിക കവിതയുടെ പ്രേരണം പൊതുവെ പാശ്ചാത്യ സാഹിത്യമാണെങ്കിലും തന്റെ സത്യസന്ധമായ ജാഗ്രതയിലും അഗാധമായ അനുകമ്പയിലും അക്കിത്തം അതു മറികടന്നു. അദ്ദേഹം രണ്ടു വരികള്‍ അടുപ്പിച്ചുവച്ചപ്പോള്‍, അതിനുശേഷം മനസിനെ ഉലയ്ക്കുന്ന ചിത്രവിധാനം നടത്തിയപ്പോഴൊക്കെ മലയാള കവിത പുതിയൊരു ആസ്വാദനതലം കൈവരിക്കുകയായിരുന്നു.

തെരുവില്‍ കാക്ക
കൊത്തിത്തിന്നുകയാണ്
മരിച്ച പെണ്‍കുട്ടിയുടെ
കണ്ണുകള്‍
മനുഷ്യകുലത്തിലെ
പുതിയ അതിഥി
മുലപ്പാല്‍ ചുരത്തുന്നു.

സനാദന താല്‍പര്യം

ഉപനിഷത്തിലെ മനുഷ്യന്‍ എന്ന ആശയം അക്കിത്തത്തിന് വലിയ പ്രചോദനമായിരുന്നു. അവസാനനാളുകളില്‍ വലിയ ഉല്‍സാഹത്തോടെ അദ്ദേഹം ഭാഗവതം തര്‍ജ്ജമചെയ്തു. തന്റെ വികാരങ്ങളെ ശുദ്ധീകരിക്കുന്ന എന്തോ ഒന്നുപോലെയായിരുന്നു അദ്ദേഹം അത് നിര്‍വഹിച്ചത്. ഇന്ത്യന്‍ മിത്തോളജി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ വൈരാഗിയാക്കുകയും അതേസമയം സ്‌നേഹത്തിന്റെ ശക്തി അദ്ദേഹം കൂടുതല്‍ അനുഭവിച്ചറിയാനും ഇടയാക്കിയതേയുള്ളൂ. ഇദം ന മമ എന്ന ആശയം യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ധര്‍മ്മസിദ്ധാന്തമായി. എന്നാല്‍ സനാദന ധര്‍മത്തിലും ഇന്ത്യന്‍ ആധ്യാത്മിക ഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ മറയില്ലാത്ത താല്‍പര്യം പക്ഷെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. അചഞ്ചലമായ വിശ്വാസവും ആന്തരിക അന്തസ്സും മാനുഷിക നിലനില്‍പ്പിന്റെ ആധ്യാത്മിക വ്യാപ്തിയുമൊക്കെ ആവോളം അനുഭവിച്ചറിഞ്ഞിട്ടുള്ള കവിയില്‍ ഒരു ഓളവും ഉണ്ടാക്കാന്‍ വിമര്‍ശനങ്ങള്‍ക്കാവില്ല. എല്ലാ വിമര്‍ശനങ്ങളിലും അദ്ദേഹം കുലുങ്ങാതെ തുഴഞ്ഞുകയറി. കാരണം കവിക്ക് അതില്‍ വൈരുധ്യം ഒന്നും തന്നെയുണ്ടായിരുന്നില്ല.

ഉപാധികളില്ലാത്ത സ്‌നേഹം

അടുത്തിടെ ഒരഭിമുഖത്തില്‍ അദ്ദേഹം അരബിന്ദോയെ ഉദ്ധരിക്കുകയുണ്ടായി ''സചേതനമായ ഒരു ശക്തിയാണ് ജീവിതത്തിന്റെ പദ്ധതി വരയ്ക്കുന്നത്. ഓരോ വളവിലും വരയിലും അതിന്റേതായ അര്‍ഥമുണ്ട്.'' എന്നിട്ടദ്ദേഹം ഉദാഹരിച്ച കവിതയില്‍ ഇതിന്റെ എല്ലാ അര്‍ഥവും അടങ്ങിയിട്ടുണ്ട്.

വജ്രത്തിന്റെ
മധ്യത്തിലൊരു തുളയുണ്ട്
വെറും ഭാഗ്യംകൊണ്ട് ഞാനും
അതിലൂടെ കടന്നുപോകുന്നു.
മറ്റൊന്നുമല്ല കാരണം
ഞാനാണതിലെ നൂല്

ഈ വിരക്തിയും സാര്‍വത്രികമായ പ്രപഞ്ചശക്തിയോടുമുള്ള സമര്‍പ്പണവുമാണ് അക്കിത്തത്തിന്റെ കവിതകള്‍ക്ക് അസാധാരണവും കലര്‍പ്പില്ലാത്തതുമായ സാര്‍വലൗകികത്വം നേടിക്കൊടുത്തത്. അക്കിത്തത്തിന്റെ കവിതകള്‍ മൊത്തം മനുഷ്യവര്‍ഗത്തെയാണ് അഭിസംബോധനചെയ്യുന്നത്. അതില്‍ ഉപാധികളില്ലാത്ത സ്‌നേഹമാണുള്ളത്.
ആധുനികതയും പരമ്പര്യവും തമ്മില്‍ അന്തരംകുറയ്ക്കുന്നതില്‍ അക്കിത്തം വഹിച്ച മൗലികമായ പങ്കിനെ ജ്ഞാപീഠം ജൂറി പ്രശംസിച്ചു. ആഗാധമായ തത്വചിന്തയിലാണ്ട ഉള്‍ക്കാഴ്ചയും ജീവതത്തോടുള്ള അടങ്ങാത്ത ആത്മാര്‍ഥ സ്‌നേഹവും മനുഷ്യത്വവും കൊണ്ട് അക്കിത്തത്തിന് ആധുനികലോകത്തിന്റെ സാമൂഹികമായ ദിത്വത്തെ യോജിപ്പിക്കാനായി.
അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയതില്‍ മലയാളികള്‍ക്ക് മാത്രമല്ല അഭിമാനനിമിഷം, കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന വിമര്‍ശനബുദ്ധിയുള്ള സര്‍ഗശക്തിയുള്ള എല്ലാ എഴുത്തുകാര്‍ക്കും ഇതൊരു പ്രചോദനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago