കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപ്രകാരമെന്ന് മിസോറാം
കൊച്ചി: കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപ്രകാരമാണെന്ന് മിസോറം സര്‍ക്കാര്‍. ലോട്ടറി നിയമത്തിലെ ചട്ടങ്ങള്‍ പാലിച്ചാണു വില്‍പ്പന നടത്തുന്നതെന്ന് കാണിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങൡ മിസോറാം ഡയക്ടര്‍ പരസ്യം നല്‍കി.
ടിക്കറ്റ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ കേരളത്തെ അറിയിച്ചിരുന്നതാണ്. പാലക്കാടുനിന്നു പൊലിസ് പിടിച്ചെടുത്തത് അനധികൃത ലോട്ടറിയല്ലെന്നും, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഗോവ തുടങ്ങിയവയടക്കം നിരവധി സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്നുണ്ടെന്നും അവിടങ്ങളിലൊന്നും തടസ്സങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും പരസ്യത്തില്‍ പറയുന്നു.
ലോട്ടറിയുടെ കേരളത്തിലെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മിസോറം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മിസോറാം ലോട്ടറിയുടെ മൊത്തവിതരണക്കാരായ ടീസ്റ്റ ഡ്രിസ്റ്റിബ്യൂട്ടേഴ്‌സിന്റെ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സ്വദേശിയായ മേത്തയാണ് സ്ഥാപനത്തിന്റെ ഉടമ. 5.67 കോടിയുടെ ലോട്ടറിയും പിടിച്ചെടുത്തു. ഇതോടെയാണ് കേരളത്തിലെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ മിസോറം തീരുമാനിച്ചത്.
മിസോറം ലോട്ടറി വില്‍പ്പന നിയമവിരുദ്ധമെന്നും കേരളത്തില്‍ വില്‍ക്കരുതെന്നും കാട്ടി മിസോറം സര്‍ക്കാരിനു കേരളം കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."