ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് മാനസിക പ്രശ്നങ്ങളില്ല: മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിശദമായ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിഷാമിന്റെ മാനസിക നില തെറ്റിയെന്നും ചികിത്സ നല്കാന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന് പി.ഐ അബ്ദുല്‍ ഖാദര്‍ കോടതിയില്‍ ഉപ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷാമിന്റെ മാനസിക നില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
നിഷാമിന്റെ ഹമ്മര്‍ കാറിന് പോകാന്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിന്റെ പേരിലാണ് സെക്യൂരിറ്റി ജീവനക്കാരന് കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിനെ കാറിടിച്ചും മറ്റും ക്രൂരമായി മര്‍ദിച്ചത്. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് സംഭവം. തുടര്‍ന്ന് പൊലിസ് നിഷാമിനെ അറസ്റ്റ് ചെയ്തു. ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു. നിഷാമിനെതിരെ കാപ്പചുമത്തി. തുടര്‍ന്ന് ചന്ദ്രബോസ് വധക്കേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിഷാം കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."