HOME
DETAILS
MAL
ഹെതര്‍ നൗരിറ്റ് അമേരിക്കയുടെ യു.എന്‍ അംബാസഡറായേക്കും
backup
December 07 2018 | 19:12 PM
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ യു.എന്‍ അംബാസഡറായി വിദേശകാര്യ വക്താവ് ഹെതര്‍ നൗരിറ്റിനെ നിയമിക്കുന്നു. നിക്കി ഹാലെ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് നൗരിറ്റ് വരുന്നത്.
ഈ വര്‍ഷം അവസാനത്തില്‍ അംബാസഡര്‍ സ്ഥാനമൊഴിയുമെന്ന് നിക്കി ഹാലെ കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് 48കാരിയായ നൗരിറ്റിന്റെ പേര് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. നയരൂപീകരണ രംഗത്തും രാഷ്ട്രീയ നയതന്ത്ര മേഖലയിലും കാര്യമായ മുന്‍പരിചയമില്ലാത്ത ഒരാളെ ഇതാദ്യമായാണ് അമേരിക്ക തങ്ങളുടെ യു.എന്‍ അംബാസഡറായി നിയമിക്കുന്നത്.
ഫോക്സ് ന്യൂസ് മുന്‍ ലേഖികയും വാര്‍ത്താ അവതാരകയുമായിരുന്ന ഹെതര്‍ നൗരിറ്റ് 2017 ഏപ്രിലിലാണ് യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവായി നിയമിതയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."