HOME
DETAILS

കണ്ണൂരിന്റെ ആകാശ യാത്രയ്ക്ക് നാളെ ടേക്ക്ഓഫ്

  
backup
December 07 2018 | 20:12 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%95%e0%b4%be%e0%b4%b6-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8d

 

കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ കണ്ണൂരിന്റെ ആകാശയാത്രയ്ക്കു നാളെ ടേക്ക്ഓഫ്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നാളെ പ്രവര്‍ത്തനം തുടങ്ങും. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണു മട്ടന്നൂരിലെ 2,062 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങുക. ഉദ്ഘാടന ദിവസം മുതല്‍ വിദേശ, ആഭ്യന്തര വിമാന സര്‍വിസ് കണ്ണൂരില്‍ നിന്നുണ്ടാകും. എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിദേശ സര്‍വിസും ഗോ എയര്‍ ആഭ്യന്തര സര്‍വിസും നടത്തും. കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ കണ്ണൂരിലെത്തില്ല.
വിമാനത്താവളം ഉദ്ഘാടന ചടങ്ങ് രാവിലെ പത്തിന് നടക്കും. 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ യാത്രാവിമാനമായ അബൂദബിയിലേക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിവസത്തിലെ ചടങ്ങുകള്‍ രാവിലെ ആറിന് ആരംഭിക്കും. പ്രഥമ വിമാനത്തിലെ യാത്രക്കാരെ രാവിലെ ആറിന് വിമാനത്താവളത്തിന് സമീപത്തെ വായാന്തോട് വച്ച് സ്വീകരിച്ച് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോവും. ഏഴിനു യാത്രക്കാരെ പുറപ്പെടല്‍ ഹാളിനു മുന്നില്‍ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേര്‍ന്നു സ്വീകരിക്കും.
7.15ന് ചെക്ക് ഇന്‍ കൗണ്ടറില്‍ യാത്രക്കാര്‍ക്കു ബോര്‍ഡിങ് പാസ് നല്‍കും. 7.30ന് മുഖ്യവേദിയില്‍ കലാപരിപാടികള്‍ ആരംഭിക്കും. 7.45ന് പുറപ്പെടല്‍ ഏരിയയില്‍ വി.ഐ.പി ലോഞ്ചിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും 7.55ന് എ.ടി.എം ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രനും നിര്‍വഹിക്കും. 8.05ന് പുറപ്പെടല്‍ ഏരിയയില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് (ഫോറെക്‌സ്) കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 8.15ന് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ഹോള്‍ഡിലെ 'മലബാര്‍ കൈത്തറി' ഇന്‍സ്റ്റലേഷന്‍ അനാച്ഛാദനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. 8.25ന് ഫുഡ് ആന്‍ഡ് ബീവറേജ്‌സ് സര്‍വിസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
8.35ന് ബോര്‍ഡിങ് ഗേറ്റില്‍ യാത്രക്കാര്‍ക്ക് മന്ത്രിമാര്‍ ഉപഹാരം നല്‍കും. ഒന്‍പതിന് സി.ഐ.എസ്.എഫില്‍ നിന്നു മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9.15ന് സര്‍വിസ് ബ്ലോക്കിനു സമീപം മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തും.
9.30ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ വിളക്ക് തെളിയിക്കല്‍ ചടങ്ങ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും. 9.55ന് മുഖ്യമന്ത്രി, വ്യോമയാന മന്ത്രി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. പത്തിന് മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനാകും. കിയാല്‍ എം.ഡി വി. തുളസീദാസ് പ്രൊജക്ട് അവതരണം നടത്തും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കമല്‍ നയന്‍ ചൗബി മുഖ്യപ്രഭാഷണം നടത്തും. ഇ- ഓട്ടോറിക്ഷാ സര്‍വിസ്, നവീകരിച്ച വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വിമാനത്താവളത്തിനുള്ള ലീഡര്‍ഡിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (എല്‍.ഇ.ഇ.ഡി) സര്‍ട്ടിഫിക്കറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) പ്രതിനിധികള്‍ മന്ത്രി കെ.കെ ശൈലജയ്ക്കു നല്‍കും. കാര്‍ഗോ കോംപ്ലക്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിവയുടെ ത്രീഡി വിഡിയോ പ്രദര്‍ശനവും ഉണ്ടാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago