' ട്രാന്‍സ്ജെന്‍ഡര്‍ നയവും അവകാശവും ' ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ട്രാന്‍സ്ജെന്‍ഡര്‍ നയവും അവകാശവും ' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു.
തൈക്കാട് റെസ്റ്റ് ഹൗസില്‍ നടന്ന പരിപാടി മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ തുടര്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് സഹായ പെന്ഷന് നല്‍കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ രണ്ടു മെഡിക്കല്‍ കോളജുകളിലെങ്കിലും ട്രാന്‍സ്ജെന്‍ഡേഴ്സിന് ശസ്ത്രക്രിയാ സൗകര്യം ഒരുക്കുന്നത് പരിശോധിക്കുന്നുണ്ട്.
ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്കി ജോലി ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. എറണാകുളത്ത് പ്രത്യേക താമസ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള കുട്ടികളുടെ സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി. ഡയറക്ടര്‍ ടി. വി അനുപമ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്. എല്‍. സരിത, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ആനന്ദി ടി.കെ, ഗീതാ ഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."