നെഹ്‌റുവാണ് രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റ്- അപകീര്‍ത്തി പരാമര്‍ശവുമായി സാധ്വി പ്രാച്ചി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ അപകീര്‍ത്തി പരാമര്‍ശവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാജ്യം കണ്ട ഏററവും വലിയ 'റേപ്പിസ്റ്റ്' ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് സാധ്വിയുടെ പരാമര്‍ശം. ബലാത്സംഗങ്ങളുടെ തലസ്ഥാനമാണ് ഇന്ത്യയനെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കിയതാണ് സാധ്വി പ്രാച്ചി.
'ഇത് രാമന്റേയും കൃഷ്ണന്റേയും രാജ്യമാണ്. രാഹുല്‍ ഗാന്ധി എന്ത് പറയാനാണ്. നെഹ്‌റുവാണ് രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റ്. അദ്ദേഹം രാമന്റേയും കൃഷ്ണന്റേയും സംസ്‌ക്കാരം തന്നെ നശിപ്പിച്ചു'- സാധ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദവും നക്‌സലിസവും അഴിമതിയും നെഹ്‌റു കുടുംബത്തിന് വരദാനമായി കിട്ടിയതാണെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും രംഗത്തെത്തിയിരുന്നു.
'ഇന്ത്യ ലോകത്തിലെ തന്നെ ലൈംഗികാതിക്രമങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ എന്തു കൊണ്ടാണ് ഇവിടുത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തതെന്ന് അത്ഭുതപ്പെടുകയാണ് മറ്റു രാജ്യങ്ങള്‍' വയനാട്ടില്‍ നടത്തിയ പ്രസംഗത്തില്‍ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഉന്നാവോ, ഹൈദരാബാദ് വിഷയങ്ങളെ മുന്‍നിര്‍ത്തി രാജ്യത്ത് വര്‍ധിച്ച് വരുന്ന ലൈംഗികാത്രിക്രങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."