HOME
DETAILS

പുന്തലത്താഴം കൊലപാതകം: പ്രതികള്‍ പിടിയില്‍

  
backup
August 02 2017 | 18:08 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa


കൊട്ടിയം: അയത്തില്‍ പുന്തലത്താഴത്തെ സര്‍ക്കാര്‍ വക വിദേശമദ്യവില്‍പ്പനശാലയില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പൊലിസിന്റെ പിടിയിലായി.
കിളികൊല്ലൂര്‍ കല്ലുംതാഴം നക്ഷത്രനഗര്‍ -66 സജുഭവനില്‍ സച്ചു എന്നു വിളിക്കുന്ന സജിന്‍ (22) കുണ്ടറ മാമൂട് പ്രവീണ്‍ വിലാസത്തില്‍ പ്രജോഷ് (28) കിളികൊല്ലൂര്‍ മേക്കോണ്‍ കണ്ണന്‍ കോളനിയില്‍ അനൂപ് (27) എന്നിവരാണ് പിടിയിലായത്.ഇക്കഴിഞ്ഞ മെയ് ആറാം തിയതി രാത്രിയില്‍ പട്ടത്താനം തോണ്ടലില്‍ വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന സുമേഷ് കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ.
സംഭവ ദിവസം കേസിലെ പ്രധാന പ്രതിയായ സജിനും കൂട്ടുകാരും ചേര്‍ന്ന് കിളികൊല്ലൂരില്‍ റയില്‍വെ ട്രാക്കിനരികിലിരുന്ന് മദ്യപിക്കുകയും കൈയ്യിലുണ്ടായിരുന്ന മദ്യം തീര്‍ന്നതിനെ തുടര്‍ന്ന് സജിന്‍ പുന്തലത്താഴത്തുള്ള ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ എത്തുകയും മദ്യം വാങ്ങാന്‍ ക്യൂ നിന്നവരുടെ ഇടയിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു.
ഈ സമയം കൊല്ലപ്പെട്ട സുമേഷും മദ്യം വാങ്ങാനായി ക്യൂവില്‍ നില്‍പ്പുണ്ടായിരുന്നു.
ഇയാളുടെ മുന്നില്‍ പ്രതിയായ സജിന്‍ കയറാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി സുമേഷിനെ കുത്തിയശേഷം കടന്നുകളയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇത് കൊലപാതകമാണെന് തെളിഞ്ഞത്.
തുടര്‍ന്ന് കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇരവിപുരം സി.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.സംഭവത്തിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്ന പ്രതി അയത്തില്‍ എത്തിയതറിഞ്ഞ് ഷാഡോ പൊലിസ് ഉള്‍പ്പെട്ട സംഘം ഇയാളെ പിടി കുടുകയായിരുന്നു.
സംഭവം നടന്നയുടന്‍ പൊലിസ് ആയിരക്കണക്കിന് മൊബൈല്‍ നമ്പരുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സഹായിച്ച 2 പേര്‍ കൂടി പിടിയിലായത്.ഒന്നാം പ്രതി സജിന്‍ വധശ്രമ കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. കൊല്ലം എ.സി.പി ജോര്‍ജ് കോശി, ഇരവിപുരം സി.ഐ പങ്കജാക്ഷന്‍, എ.എസ്.ഐ ലഗേഷ്, എസ്.സി.പി.ഒ സുനില്‍കുമാര്‍, ഷാഡോ പൊലിസ് അംഗങ്ങളായ മനു, സീനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  5 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago