സമഗ്ര സാക്ഷരതാ സര്‍വേ: 25ന് തുടക്കമാകും
കൊല്ലം: കൊല്ലം ജില്ലയില്‍ സമഗ്ര സാക്ഷരതാ സര്‍വേക്ക് ഓഗസ്റ്റ് 25ന് തുടക്കം കുറിക്കും. ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കി തുടര്‍വിദ്യാഭ്യാസ പരിപാടി ചിട്ടപ്പെടുത്തുന്നതിനാണ് സര്‍വേ നടത്തുന്നത്. ഇതുള്‍പ്പെടെ തുടര്‍വിദ്യാഭ്യാസ പരിപാടി കൂടുതല്‍ ജനകീയമാക്കുവാനും ശക്തിപ്പെടുത്തുവാനുമുള്ള കര്‍മ്മ പദ്ധതിക്ക് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗം രൂപംനല്കി.
പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജലസ്രോതസുകളുടെ സ്ഥിതിവിവര കണക്കെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് രണ്ടാം വാരവും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ തുടര്‍വിദ്യാഭ്യാസ പരിപാടിയും പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും സെപ്റ്റംബറിലും തുടങ്ങും. സെപ്റ്റംബറില്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തീരദേശ സാക്ഷരതാ പരിപാടി ആരംഭിക്കാന്‍ തീരുമാനിച്ച യോഗം പട്ടികജാതി സാക്ഷരതാ പരിപാടിക്കും രൂപംനല്കി. പട്ടികജാതി കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന് ഏര്‍പ്പെടുത്താനും തീരുമാനമായി.
എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി. ബാബുക്കുട്ടന്, പ്ലാന്‍ കോര്‍ഡിനേറ്റര്‍ എം. വിശ്വനാഥന്, ഡോ.പി.കെ ഗോപന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."