ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായി; സര്‍വിസ് പെന്‍ഷന്‍കാര്‍ വലഞ്ഞു
തുറവൂര്‍: ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് സര്‍വിസ് പെന്‍ഷന്‍കാര്‍ വലഞ്ഞു.
കുത്തിയതോട് സബ്ട്രഷറിയില്‍ കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ വിതരണം നിലച്ചത്. രാവിലെ മുതല്‍ ആയിരത്തോളം പേര്‍ എത്തിയെങ്കിലും ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതിനാല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കാന്‍ കഴിഞ്ഞില്ല.
വൈകിട്ടോടെയാണ് വിതരണം ആരംഭിച്ചത്. പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവരില്‍ ഭൂരിപക്ഷം പേരും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരാണ്. സബ്ട്രഷറിയില്‍ ഇരിപ്പിട സൗകര്യമില്ലാത്തതിനാല്‍ പലരും സമീപത്തുള്ള കടവരാന്തകളിലും മറ്റും ഇരുന്നു.
വൈകിട്ട് കുറച്ച് പേര്‍ക്ക് മാത്രമേ പെന്‍ഷന്‍ വിതരണം നടന്നത്. സമയപരിധി കഴിഞ്ഞതിനാല്‍ മറ്റുള്ളവര്‍ക്കു അടുത്ത ദിവസം പെന്‍ഷന്‍ നല്‍കാമെന്ന് സബ്ട്രഷറി ജീവനക്കാര്‍ വ്യക്തമാക്കിയതോടെ നിരാശയോടെ ധാരാളം പേര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സംവിധാനം പലപ്പോഴും തകരാറിലാകുന്നതിന് പരിഹാരമുണ്ടാക്കണമെന്ന് സര്‍വിസ് പെന്‍ഷന്‍കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."