അറബി അധ്യാപക തസ്തികകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി പരാതി
ചാരുംമൂട്: സര്‍ക്കാര്‍ നിര്‍ദേശം തള്ളി അറബി അധ്യാപക തസ്തികകള്‍ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പരാതി.
മതിയായ വിദ്യാര്‍ഥികളുണ്ടായിട്ടും അറബി അധ്യാപകരുടെ തസ്തികകളോട് വിവേചനപരമായി പെരുമാറി തസ്തികയില്ല എന്ന നോട്ട് എഴുതി ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതത്രേ. പൊതു വിദ്യാഭ്യാസവകുപ്പില്‍ ഒരു ഇത്തരവ് നിലനില്‍ക്കെ അതു പോരെന്നും പറഞ്ഞിട്ടുള്ള ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഇതിനെതിരേ വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും തെറ്റായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കാട്ടി പരാതി നല്‍കിയതായും,അറബി അധ്യാപകര്‍ക്ക് ഇരട്ടനീതി നടപ്പിലാക്കാന്‍ അനുവദിക്കില്ലായെന്നും കേരളാ അറബിക് മുന്‍ ഷീസ് അസോസിയേഷന്‍ ആലപ്പുഴ റവന്യൂ ജില്ലാ കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."