'നിരാശാജനകം'- പൗരത്വ ബില്ലിനെ പിന്തുണച്ച ജെ.ഡി.യുവിനെതിരെ പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ജനതാദള്‍ യുനൈറ്റഡിന്റെ (ജെ.ഡി.യു) ദേശീയ പൗരത്വ ബില്ലിനെ പിന്തുണച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. നടപടി നിരാശാജനകമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്റര്‍ വഴിയാണ് സ്വന്തം പാര്‍ട്ടിക്കെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനം.
' മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശജനകമാണ്.ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള, മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അസമിലെ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും കിഷോര്‍ സംസാരിച്ചിരുന്നു.
ബില്ലിനെ പിന്തുണച്ച പാര്‍ട്ടികളില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് (ജെഡിയു) ഉള്‍പ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതിനാല്‍ തങ്ങളുടെ പാര്‍ട്ടി പൗരത്വ (ഭേദഗതി) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞത്.
ഇന്നലെ ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ പാസാക്കിയിരുന്നു. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."