ജനാധിപത്യത്തിന്റെ ബാലപാഠം പകര്‍ന്ന് വലിയാട് സ്കൂള്‍ വിദ്യാര്‍ഥികള്‍
കോഡൂര്‍: ജനാധിപത്യസംവിധാനത്തിന്റെ സന്ദേശം പകര്‍ന്ന് വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പ്. സ്കൂള്‍ പാര്‍ലമെന്റിലെ പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ആരോഗ്യം, സാംസ്കാരികം, കായികം എന്നി വകുപ്പ് മന്ത്രിമാരെയുമാണ് തെരഞ്ഞെടുത്തത്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കല്‍, തെരഞ്ഞെടുപ്പ് ചിഹ്നവുമായി വോട്ടഭ്യാര്ഥന, സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും കാണാവുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുപയോഗിച്ച് വോട്ടിങ്, വോട്ട് എണ്ണല്‍ എല്ലാം പൊതുതെരഞ്ഞെടുപ്പ് രീതിയില്‍ തന്നെ നടന്നു. അഞ്ച് സ്ഥാനങ്ങളിലേക്കായി 28 പേരാണ് മത്സരിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിയെത്തിയത് കുട്ടികള്‍ക്ക് കൂടുതല്‍ ആവേശം നല്കി.
അധ്യാപകരായ ഹണി ജോര്‍ജ്, ജൗഹറത്തുല്‍ ഖല്‍ക്, പി.പി അബ്ദുല്‍ ഹക്കീം എന്നിവര്‍ നേതൃത്വം നല്കി. വാശിയേറിയ മത്സരത്തില്‍ ഫാത്തിമ ഫിദ കല്ലേങ്ങല്‍ (പ്രധാനമന്ത്രി), ഫാത്തിമ നജ മഞ്ഞക്കണ്ടത്തില്‍ (ഉപപ്രധാനമന്ത്രി), ഫാത്തിമ നഷ പാലാംപടിയന് (ആരോഗ്യ മന്ത്രി), ഫാത്തിമ ജിയ മേക്കല്‍ (സാംസ്കാരിക മന്ത്രി), ഷാദുല്‍ പുല്ലിത്തൊടി (കായിക മന്ത്രി) എന്നിവരെ തെരഞ്ഞടുത്തു.
വിജയികളെ ആനയിച്ചുകൊണ്ട് സ്കൂള്‍ അങ്കണത്തില്‍ വിജയാഹ്ലാദ പ്രകടനം നടന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, പ്രഥമാധ്യാപകന് കെ.എം മുസ്തഫ എന്നിവരുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."