കേരളത്തില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെടും: ഐ.എന്‍.എല്‍
കോഴിക്കോട്: ദേശീയ പൗരത്വ പട്ടിക കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് എല്‍.ഡി.എഫില്‍ ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ്. രാജ്യമൊട്ടാകെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാനും മുസ്‌ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം ദാനം ചെയ്യുന്നതിനുമാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. പൗരത്വ നിയമഭേദഗതി ബില്ലിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. അടുത്തമാസം രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ആയിരം ജനകീയ സദസുകള്‍ സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണദിനം ആചരിക്കും. ബാബരി കേസിന്റെ വിധിയില്‍ അപാകതകള്‍ കയറിക്കൂടിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചേര്‍ന്ന് ഇന്റര്‍വീനിങ് പെറ്റീഷന്‍ (ഇടപെടല്‍ ഹരജി) നല്‍കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു.
പൗരത്വ ബില്‍ വോട്ടെടുപ്പ് വേളയില്‍ ഇറങ്ങിപ്പോവുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ വസതയിലേക്ക് ഐ.എന്‍.എല്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. മനോജ് സി. നായര്‍, എം.എ ലത്തീഫ്, നാസര്‍ കോയ തങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."