ഖാദി ഓണം-ബക്രീദ് മേള ഇന്നു മുതല്‍
കോട്ടയം: ഖാദി ഗ്രാമ വ്യാവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടയം ബേക്കര്‍ ജങ്ഷനിലുളള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ വനംമൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ആദ്യവില്‍പന നടത്തും. കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഖാദി ബോര്‍ഡ് മെമ്പര്‍ റ്റി.എല്‍ മാണി എന്നിവര്‍ സംസാരിക്കും.
ഡയറക്ടര്‍ കെ.എസ്. പ്രദീപ്കുമാര്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ കെ.കെ. ദയാനന്ദന്‍ നന്ദിയും പറയും. ഖാദി ഗ്രാമ വ്യവസായ മേഖലയിലെ പയ്യന്നൂര്‍ പട്ട്, ചിതലിപട്ട്, അനന്തപുരി സില്‍ക്ക്, പോച്ചംപള്ളി സില്‍ക്ക്, ജംധാനി സില്‍ക്ക്, ജൂട്ട് സില്‍ക്ക്, ടെസ്സര്‍ സില്‍ക്ക്, കാന്താ വര്‍ക്ക്, നംചുരി സില്‍ക്ക് തുടങ്ങി നിരവധി ഉല്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. വിപണനമേളയോടനുബന്ധിച്ച് പ്രത്യേക സ്വര്‍ണ സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ 1000 രൂപയുടെ പര്‍ച്ചേയ്‌സിനും നല്‍കുന്ന സമ്മാന കൂപ്പണുകള്‍ക്ക് സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്ന നറുക്കെടുപ്പിലൂടെ 10 പവന്‍ സ്വര്‍ണം ഒന്നാം സമ്മാനമായും അഞ്ചു പവന്‍ സ്വര്‍ണം വീതം രണ്ടു പേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു പവന്‍ സ്വര്‍ണം വീതം 28 പേര്‍ക്ക് മൂന്നാം സമ്മാനമായും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."