കോഴിമാലിന്യം പുഴയിലേക്ക് തള്ളുന്നതായി ആക്ഷേപം
പട്ടാമ്പി: പട്ടാമ്പി നമ്പ്രം പഴയകടവില്‍ ജലസേചനവകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിന് സമീപം പുഴയോരത്ത് രാത്രിയില്‍ കോഴിമാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നു. പരിസരപ്രദേശത്ത് ദുര്‍ഗന്ധം കൂടിയതിനാലും ജലവിതരണം നടക്കുന്ന സ്ഥലമായതിനാലും അടിയന്തര നടപടി എടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത് ഇവിടെ നിന്നായതിനാല്‍ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ നടപടി എടുത്തില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. അത് കൊണ്ട് തന്നെ മാലിന്യം ഉപേക്ഷിച്ച് പോകുന്നവരെ കണ്ടത്തണമെന്നും പിടികൂടി നിയമ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പുഴയില്‍ നീരോഴുക്ക് വര്‍ധിച്ച സമയങ്ങളില്‍ മാലിന്യം വെള്ളത്തിലൂടെ ഒഴുകാന്‍ ഇടയാക്കിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ മാലിന്യം കെട്ടികിടന്ന് അഴുക്കായി മാറിയതും പകര്‍ച്ച വ്യാധി രോഗങ്ങളടക്കമുള്ളവ പകരുന്നതിനുള്ള സാഹചര്യവും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."