മാംഗോ ടാക്സി തടഞ്ഞവര്‍ക്കെതിരേ കേസെടുത്തു
കോഴിക്കോട്: മാംഗോ ടാക്സി തടഞ്ഞ സംഭവത്തില്‍ ട്രേഡ് യൂണിയന് നേതാക്കള്‍ക്കെതിരേ ടൗണ്‍ പൊലിസ് കേസെടുത്തു.
നഗരത്തില്‍ അടുത്തിടെ സര്‍വിസ് ആരംഭിച്ച ഓണ്‍ലൈന്‍ ടാക്സി സര്‍വിസായ മാംഗോ ടാക്സിക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ ഒരു മാസമായി സമരത്തിലാണ്.
ഇതിന്റെ ഭാഗമായി ടാക്സി വാഹനം തടഞ്ഞ സംഭവത്തിലാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. ടൗണ്‍ സ്റ്റേഷന് എസ്.ഐ മാംഗോ ടാക്സി ഡ്രൈവറോട് പരാതി എഴുതി വാങ്ങിയ ശേഷം കേസെടുക്കുകയായിരുന്നുവെന്ന് കോഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.ടി സദാനന്ദന്, കെ.കെ പ്രേമന്, ടി. സേതുമാധവന്, യു. സതീശന് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സമരസമിതി പ്രവര്‍ത്തകര്‍ ഇതിനകം 40ഓളം മാംഗോ ടാക്സികള്‍ തടയുകയും പൊലിസിന് കൈമാറുകയും ചെയ്തിരുന്നു.
തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുത്ത നടപടിയില്‍ സിറ്റി ഒട്ടോ- ലൈറ്റ് മോട്ടോര്‍ കോഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."