'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം': വാര്‍ഡ്തല പരിശീലനം സമാപിച്ചു
കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര ശുചിത്വ-മാലിന്യ സംസ്‌കരണ പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ വാര്‍ഡുതലം പൂര്‍ത്തിയായി.
കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍, റിട്ട. ജീവനക്കാര്‍ തുടങ്ങിയവരുള്‍പ്പെടുന്നവര്‍ക്കാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്.
ഇവരെ വളണ്ടിയര്‍മാരായി വിവരശേഖരണത്തിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മാസം ആറു മുതല്‍ 13 വരെ തിയതികളില്‍ ഓരോ വീട്ടിലും സന്ദര്‍ശനം നടത്താന്‍ നിയോഗിച്ചു. 15ന് നടക്കുന്ന 'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനത്തിനു മുന്നോടിയായി ആറിന് ഞായറാഴ്ച ഗൃഹസന്ദര്‍ശനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."