ക്രിമിനല്‍ കേസ് പ്രതിയുടെ അക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്
കരുനാഗപ്പള്ളി: ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്.
കുലശേഖരപുരം കടത്തൂര്‍ കളത്തില്‍ കിഴക്കേ തറയില്‍ ശശിയാ(56)ണ് പരുക്കേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
തഴവാ കടത്തൂര്‍ ഇരുപതാം വാര്‍ഡില്‍ കാഞ്ഞിരപ്പള്ളി ജങ്ഷനില്‍ സൈക്കിളില്‍ വരികയായിരുന്ന തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചും വാഹനം കയറ്റി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായി ശശി കരുനാഗപ്പള്ളി പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഇയാള്‍ വന്ന സൈക്കിള്‍ റോഡില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളം സ്വദേശി അനീര്‍ (38)ശരിയെ ആക്രമിച്ചത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ശശിയുടെ ഇരു ചെവിയുടെ ഭാഗത്തും മൂന്നുതവണ കുത്തുകയും വിറക് കൊണ്ട് മുഖത്തും കൈകാലുകളിലും അടിക്കുകയും ചെയ്തതിനുശേഷം നിലത്തിട്ട് വലിച്ചിഴച്ചു.
ശശി കേണപേക്ഷിച്ചിട്ടും യുവാവ് പിന്തിരിഞ്ഞില്ല. വീണ്ടും കത്തികൊണ്ട് ഇരുകൈകളിലും വരിഞ്ഞു മുറിവേല്‍പ്പിക്കുകയും ചെയ്തു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ശശിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി നിന്നും പൊലിസ് സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ് ശശിയുടെ നാല് പല്ലുകളും നഷ്ടമാകുകയും ഇടതുകണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."