വികസനത്തിന്റെ പേരില്‍ അനാവശ്യ കുടിയിറക്ക് അനുവദിക്കില്ല
വടകര: ദേശീയ പാത 30 മീറ്റര്‍ വീതിയില്‍ നാലു വരിയാക്കി വികസിപ്പിക്കാമെന്നിരിക്കെ അനാവശ്യ കുടിയിറക്ക് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനാവശ്യ കുടിയിറക്കിനാണ് ഭാവമെങ്കില്‍ അനുവദിക്കില്ലെന്നും ഭാരാവാഹികള്‍ അറിയിച്ചു.
30 മീറ്ററില്‍ നാല് വരി പാതയാക്കാമെന്നിരിക്കെ കൂടുതല്‍ വീതി വേണമെന്ന് പറയുന്നത് ബി.ഒ.ടിക്കാരുടെ ആവശ്യപ്രകാരമാണ്. നാല് വരി പാതക്ക് 14 മീറ്റര്‍ മതിയാകും. ബാക്കി സ്ഥലം അനുബന്ധ സൗകര്യങ്ങള്‍ക്കാണ്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ഒരു വരിക്ക് മൂന്നര മീറ്റര്‍ മാത്രമാണാവശ്യം.
പല സംസ്ഥാനത്തും 30 മീറ്ററിലാണ് വികസനം നടക്കുന്നത്. ബി.ഒ.ടി സംരക്ഷണത്തിന് വേണ്ടി മുഖ്യമന്ത്രി കേരള ജനതയെ വേട്ടയാടുകയാണ്.
ദേശീയ പാത വികസിപ്പിക്കുക എന്നത് കേരള ജനതയുടെ ആവശ്യമാണ്. പക്ഷെ അത് കേരളത്തിന്റെ ഭൂപ്രകൃതിക്കും, ഭൂലഭ്യതക്കും, ജന താല്‍പര്യത്തിനും അനുഗണമായി വേണമെന്നും നേതാക്കള്‍ പറഞ്ഞു. ബി.ഒ.ടി താല്‍പര്യ സംരക്ഷണത്തിനായുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 10ന് വടകര കോട്ടപ്പറമ്പില്‍ സംഗമം നടത്തും.
വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പി.സി ഭാസ്‌കരന്‍, ടി.കെ മാധവന്‍, എഫ്.എം അബ്ദുല്ല, എ.ടി മഹേഷ്, വി പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."