HOME
DETAILS

കടങ്ങള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാര്‍ ഉത്തരവ് സഹകരണ വകുപ്പ് അട്ടിമറിച്ചു

  
backup
December 09 2018 | 06:12 AM

%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf-2

കല്‍പ്പറ്റ: പ്രകൃതിക്ഷോഭംമൂലം ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിന് കടങ്ങള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സഹകരണ വകുപ്പ് അട്ടിമറിച്ചതായി ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ വി.ടി പ്രദീപ്കുമാര്‍, ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സെക്രട്ടറി ജോസ് പുന്നയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നെടുത്ത എല്ലാവിധ വായ്പകളിലും ജപ്തി നടപടികള്‍ 2019 ഒക്ടോബര്‍ 11 വരെ നിര്‍ത്തിവച്ച് കഴിഞ്ഞ ഒക്ടോബര്‍ 12നാണ് സര്‍ക്കാര്‍ ഉത്തരവായത്. മൊറട്ടോറിയം ക്ഷീരവികസനവും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടതടക്കം കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയ്ക്കും ബാധകമാണെന്നു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മറികടന്ന് ഒക്ടോബര്‍ 15ന് സഹകരണ രജിസ്ട്രാര്‍ മറ്റൊരു ഉത്തരവിറക്കി. മൊറട്ടോറിയം പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക വായ്പകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകള്‍ ജപ്തി, സര്‍ഫാസി നടപടികള്‍ വ്യാപകമാക്കി. സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ക്ക് മൊറട്ടോറിയം ബാധകമല്ലെന്ന നിലപാടിലാണ് മറ്റു ബാങ്കുകളും.
ജില്ലയില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകരാണ് സര്‍ഫാസി നടപടി നേരിടുന്നത്. കുടിശികയായ വായ്പകളില്‍ പണയവസ്തു പിടിച്ചെടുക്കാന്‍ ധനകാര്യസ്ഥാപനത്തെ അധികാരപ്പെടുത്തുന്നതാണ് സര്‍ഫാസി നിയമം. കര്‍ഷകരുടെ വായ്പകളില്‍ ജാമ്യവസ്തു പിടിച്ചെടുക്കാന്‍ സര്‍ഫാസി നിയമം പ്രയോഗിക്കരുതെന്ന പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചതാണ്. എന്നിരിക്കെയാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ദുരുപയോഗം.
സഹകരണ സംഘം രജിസ്ടാറും പങ്കെടുത്ത യോഗത്തിലാണ് കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനമായത്. എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണെന്ന സര്‍ക്കാര്‍ ഉത്തരവ് സഹകരണ വകുപ്പ് അട്ടിമറിച്ചത് കര്‍ഷകദ്രോഹമാണ്. സഹകരണ രജിസ്ടാറുടെ ഉത്തരവില്‍ കാര്‍ഷിക വായ്പകള്‍ക്ക് 2018 ഓഗസ്റ്റ് 31 മുതല്‍ ഒരു വര്‍ഷത്തേക്കാണ് മോറട്ടോറിയം എന്നും പറയുന്നുണ്ട്. ഇതും സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാണ്. കാര്‍ഷിക ആവശ്യത്തിന് കൃഷിഭൂമി പണയപ്പെടുത്തി സഹകരണ ബാങ്കുകളില്‍നിന്നു കാര്‍ഷികേതര വായ്പയെടുക്കാന്‍ നിര്‍ബന്ധിതരായവരാണ് ജില്ലയിലെ കര്‍ഷകരില്‍ ഏറെയും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ആനുകുല്യം ഇവരില്‍നിന്ന് സഹകരണ വകുപ്പ് തട്ടിത്തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ജപ്തി-സര്‍ഫാസി നടപടികള്‍ക്കെതിരേ കര്‍ഷകരെ അണിനിരത്താനാണ് ഹരിതസേന തീരുമാനം. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ യോഗം 13ന് രാവിലെ 10ന് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  29 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago