ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വിമാനത്താവള സാധ്യതകള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കും
കണ്ണൂര്‍: പ്രളയാനന്തര നവകേരള സൃഷ്ടിയുടെ ചുവടുപിടിച്ച് ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി രൂപീകരണ സെമിനാര്‍. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി ഉയര്‍ന്നുവരുന്ന വികസ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുതകുന്ന പദ്ധതികള്‍ രൂപപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്ന് നിര്‍ദേശമുയര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയതു.
വിദ്യാഭ്യാസ ആരോഗ്യ മേഖലയിലുണ്ടായ കുതിച്ചുചാട്ടം യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഉണ്ടായതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട വികസന മാതൃകകള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും എം.പി പറഞ്ഞു. വനിതകള്‍ നേതൃത്വം കൊടുക്കുന്ന പദ്ധതികള്‍ കുറവാണ്. ആസൂത്രണ വിദഗ്ധരുടെ സഹായത്തോടെ മികച്ച പദ്ധതികള്‍ ആരംഭിക്കണമെന്നും അവര്‍ പറഞ്ഞു. തരിശുഭൂമി കൃഷിയോഗ്യമാക്കി സംയോജിത കാര്‍ഷികവൃത്തി നടത്തുന്നതിനും തേനീച്ച കൃഷിയിലൂടെ തേന്‍ സൊസൈറ്റി ബ്രാന്‍ഡ് നിര്‍മിക്കാനും കരട് പദ്ധതി രേഖ തുക വകയിരുത്തിയിട്ടുണ്ട്. ജില്ലയുടെ ജി.ഐ.എസ് മാപ്പ് തയാറാക്കാന്‍ പദ്ധതി നിര്‍ദേശമുണ്ട്. ഇതിലൂടെ അപകട മേഖലയെ തരംതിരിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാധിക്കും.
പാര്‍പ്പിടം, ഉല്‍പാദനം എന്നീ മേഖലകള്‍ക്കാണ് കരട് രേഖയില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഇതിനായി 20 ശതമാനം വീതം തുക വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ഭിന്നലിംഗക്കാര്‍ എന്നിവരുടെ സമഗ്ര വികസനത്തിനായി അഞ്ചു ശതമാനവും വനിതാ ഘടക പദ്ധതിക്കായി 10 ശതമാനവും തുക വകയിരുത്തിയിട്ടുണ്ട്.ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതി, വയോജനങ്ങള്‍ക്ക് ഹെല്‍ത്ത് ക്ലബുകള്‍, പട്ടികജാതി പട്ടിക വര്‍ഗ യുവാക്കള്‍ക്കായി സമഗ്രവികസന പദ്ധതികള്‍, പട്ടികവര്‍ഗ വനിതകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ ആരംഭിക്കുന്നതിനായി ധനസഹായം, വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്രനിര്‍മാണം, പുഴയോര സൗന്ദര്യവല്‍ക്കരണം തുടങ്ങി പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യം സംരക്ഷിച്ച് കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്.
പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. സെക്രട്ടറി വി. ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍ വികസന കാഴ്ചപ്പാടും നയസമീപനവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു കരട് പദ്ധതി രേഖയും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, ടി.ടി റംല, കെ. ശോഭ, തോമസ് വര്‍ഗീസ്, ഫിനാന്‍സ് ഓഫിസര്‍ ഇ.എന്‍ സതീഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."