കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; കുറ്റക്കാരനായ ഡോക്ടറെ സംരക്ഷിക്കാന്‍ നീക്കം സജീവം
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുറ്റക്കാരനായ ഡോക്ടറെ സംരക്ഷിക്കാന്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. സംഭവത്തിനു പിന്നാലെ കൂടരുതെന്ന് മാധ്യമങ്ങളോട് ആശുപത്രിയിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ രഹസ്യമായി ആവശ്യപ്പെട്ടു. ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന വ്യക്തിയാണ് ആരോപിതനായ ഡോക്ടറെന്നും ഇതിനാല്‍ തുടര്‍ വാര്‍ത്തകള്‍ നല്‍കരുതെന്നുമാണ് ആവശ്യപ്പെട്ടത്. ഗുരുതരമായ വീഴ്ച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായിട്ടും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോ എച്ച്.എം.സി അംഗങ്ങളോ ഇതുവരെ രംഗത്തു വന്നിട്ടില്ല. യുവജന സംഘടനകളെയും തൊഴിലാളി സംഘടനകളെയും രംഗത്തിറക്കി ജനരോഷം കുറക്കാനാണ് പ്രധാന പാര്‍ട്ടികളുടെ നീക്കം.
സംഭവം വിവാദമായതോടെ ശസ്ത്രക്രിയക്ക് വിധേയയായ പൂക്കോട്ടുംപാടം സ്വദ്ദേശി മച്ചിങ്ങല്‍ ആയിഷയുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തി. ഡോക്ടറുടെ ഭാഗം ന്യായികരിക്കുകയും കേസ് നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമങ്ങളോട് ബന്ധുക്കള്‍ക്ക് പരാതി ഇല്ലെന്നും അറിയിച്ചു.
പരാതിയുമായി പോയാല്‍ കൂടുതല്‍ ഭവിഷത്തുകള്‍ ഉണ്ടാക്കുമെന്ന് താക്കീത് നല്‍കിയതായും ആക്ഷേപമുണ്ട്. അതേസമയംഅധികൃതരുടെ നിലപാടിനെതിരെ ആയിഷയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന മകന്‍ അടുത്ത ദിവസം എത്തിയ ശേഷം കേസ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കും. ആശുപത്രി സൂപ്രണ്ട് ഡി.എം.ഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."