HOME
DETAILS
MAL
രാജ്യത്തെ 100ഓളം പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് നിതിന്‍ ഗഡ്കരി
backup
August 03 2017 | 10:08 AM
ന്യൂഡല്‍ഹി: രാജ്യത്ത് 100 ഓളം പാലങ്ങള്‍ ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു.
രാജ്യത്തെ ഒരുലക്ഷത്തിഅറുപതിനായിരം പാലങ്ങളില്‍ കേന്ദ്രഗതാഗത വകുപ്പ് സുരക്ഷാപരിശോധന നടത്തിയെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു.
പരിശോധന നടത്തിയതില്‍ 100 ഓളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക അടിയന്തിര പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേയും പാലങ്ങളുടെ വിവരശേഖരണത്തിനായുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഗഡ്കരി സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."