മാധ്യമങ്ങള്‍ക്കെതിരേയുള്ള വിവാദ ഉത്തരവ് പിന്‍വലിക്കണം: സുധീരന്
പള്ളുരുത്തി: മാധ്യമ സ്വാതന്ത്ര്യം സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും മാധ്യമങ്ങള്ക്കെതിരേ സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും വി.എം സുധീരന്.
പത്രപ്രവര്‍ത്തകനായിരുന്ന ദിലീപ് കെ. മോഹന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാനുസൃതമായ അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം. അത് ഹനിക്കപ്പെട്ടാല്‍ ജനാധിപത്യം തന്നെ തകര്‍ന്നുപോകും.
സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് തിരുത്തുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളില്‍ നടന്ന ചടങ്ങില്‍ ദിലീപ് മോഹന്‍ പുരസ്കാരം തോമസ് ജേക്കബിന് വി.എം സുധീരന് സമര്‍പ്പിച്ചു.
എം.വി ബെന്നി ചടങ്ങില്‍ അധ്യക്ഷനായി എം.എസ് സജീവന് അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി പീതാംബരന് മാസ്റ്റര്‍, വി.പി ശ്രീലന്, കെ.കെ സുദേവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."