രണ്ടര വര്‍ഷത്തിനിടെ സര്‍ക്കാരിന് ഒരു വന്‍കിട പദ്ധതിക്കുപോലും തുടക്കമിടാനായില്ല: ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഒരു വന്‍കിട പദ്ധതിക്കുപോലും എല്‍.ഡി.എഫ് സര്‍ക്കാരിന് തുടക്കമിടാനായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ 90 ശതമാനം പണികളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യന് മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയേയും ഉദ്ഘാടനത്തിന് ക്ഷണിക്കേണ്ടിയിരുന്നത് സാമാന്യ മര്യാദയുടെ ഭാഗമാണ്. മൂന്നുമാസത്തിനുള്ളില്‍ നടത്താമായിരുന്ന ഉദ്ഘാടനം രണ്ടരവര്‍ഷത്തോളം വൈകിയത് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്.
നാലുമാസമായിട്ടും പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല. ദുരിതബാധിതര്‍ക്ക് കിട്ടേണ്ട പതിനായിരം രൂപപോലും ഇതുവരെ എല്ലാവര്ക്കും നല്‍കിയിട്ടില്ല.
പ്രളയ ബാധിത പ്രദേശങ്ങളിലെ താലൂക്കുകള്‍ 19 മുതല്‍ ജനുവരി നാലുവരെ സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."