ഒറ്റരാത്രിയില്‍ കര്‍ഷക സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി കാട്ടാനക്കൂട്ടം
നടവയല്‍: ഏറെ പ്രതീക്ഷകളുമായി ഇത്തവണയും നെല്‍കൃഷിക്ക് വേണ്ടി വിത്ത് വിതച്ചപ്പോള്‍ കര്‍ഷകര്‍ക്ക് മനസില്‍ ആഹ്ലാദമായിരുന്നു. എന്നാല്‍ ഒറ്റരാത്രി കൊണ്ടാണ് കാട്ടാനകള്‍ വയലില്‍ ഇറങ്ങി ഞാറുമുഴുവന് ചവിട്ടി നശിപ്പിച്ചത്. നടവയല്‍ പേരൂര്പാടശേഖരത്തില് ഇത്തവണയും നഞ്ചകൃഷി മുടങ്ങും, അത് ജലസേചനത്തിന്റെ കുറവ് കൊണ്ടല്ലാ മറിച്ച് രൂക്ഷമായ കാട്ടാന ശല്യം കൊണ്ട് മാത്രമാണ്. ഏകദേശം നൂറ് ഏക്കറോളം വിസ്തൃതിയുള്ള പേരുര് പാടത്ത് നിലം ഒരുക്കി വിത്ത് വിതച്ച് ഞാര്‍ പറിച്ച് നടാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് കാട്ടാനകള്‍ ഇറങ്ങി ഞാറ്റടികള്‍ മുഴുവനും നശിപ്പിച്ചത്. ഇവിടെ വനാതിര്‍ത്തിയില്‍ കരിങ്കല്‍ മതില് നിര്‍മാണം നടത്തിയതിന് ശേഷം വന്യമൃഗശല്യം കുറഞ്ഞിരുന്നു.
എന്നാല്‍ മതില് പൂര്‍ത്തിയാവാത്ത സ്ഥലത്ത് കൂടിയാണ് ആനകള്‍ വീണ്ടും ഇറങ്ങാന്‍ ആരംഭിച്ചത്. നാല്പത് ഏക്കറോളം വയലിലേക്ക് നടേണ്ട ഞാറുകളാണ് ആനകള്‍ ഇറങ്ങി നശിപ്പിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ ആനകളുടെ വിളയാട്ടത്തില്‍ നിലമൊരുക്കിയ വയലില്‍ ഞാര്‍ എങ്ങനെ നടുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പുതിയതായി വിത്ത് വിതയ്ക്കണമെങ്കില്‍ കര്‍ഷകരുടെ കൈവശം വിത്ത് സ്റ്റോക്കില്ല. ഇത്രയും ദിവസം അധ്വാനിച്ചതിന്റെ ഫലം കാട്ടാനകള്‍ ഒരു രാത്രി കൊണ്ട് നശിപ്പിച്ചു. ബന്ധപ്പെട്ട വനം വകുപ്പ് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്ശിച്ചങ്കിലും കര്‍ഷകര്‍ക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. കഴിഞ്ഞ രാത്രി ആനയിറങ്ങി ജോസഫ് മാങ്കുട്ടം , ജോര്‍ജ് കാനാപറമ്പില്‍, വര്‍ഗീസ്, കോയിക്കാട്ടില്‍ ജയിംസ്, ജോസ്, തോമസ്, മനോജ് ഏങ്ങപ്പിള്ളില്, രാഘവന് പേരൂര്‍, ഷാജി കുറിച്ചാത്ത് തുടങ്ങി നിരവധി കര്‍ഷകരുടെ ഞാറുകള്‍ ചവിട്ടി നശിപ്പിച്ചു.
വനാതിര്‍ത്തിയില്‍ മതില് കെട്ടിയ ഭാഗം ഒഴിവാക്കി ആനയിറങ്ങുന്ന സ്ഥലത്ത് സുരക്ഷിതമായ രീതിയില്‍ വൈദ്യുതി വേലി സ്ഥാപിച്ചാല്‍ ആനശല്യം തടയാന്‍ കഴിയും എന്നിരിക്കേ അതിനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."