കാര്‍ഷിക മേഖലയില്‍ കോതമംഗലം സംസ്ഥാനത്തിന് മാതൃകയാകണം: എം.എല്‍.എ
കോതമംഗലം: കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും സാധാരണ കര്‍ഷകരില്‍ കൃത്യമായി എത്തിച്ചു കൊണ്ട് കര്‍ഷകരും കൃഷി വകുപ്പ് ജീവനക്കാരും തമ്മിലുള്ള ബന്ധത്തിലൂടെ കാര്‍ഷിക രംഗത്ത് സംസ്ഥാനത്തിന് കോതമംഗലം ബ്ലോക്ക് മാതൃകയാകണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഒരുതുണ്ട് ഭൂമിപോലും തരിശിടാതെ കൃഷിയിറക്കാന്‍ കര്‍ഷകസമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം മേഖലാ കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാനതല അവാര്‍ഡ് നേടിയ മുനിസിപ്പല്‍ കൃഷിഭവനിലെ ഇ.പി സാജുവിന് നല്‍കിയ സ്വീകരണവും കാര്‍ഷിക സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസ്സി ആന്റണി അധ്യക്ഷത വഹിച്ചു. വിവിധ കര്‍ഷകസംഘടനാനേതാക്കളായ എം.ജി പ്രസാദ്, കെ.കെ .ഹുസൈന്‍, കെ.എസ്.അലിക്കുഞ്ഞ്, എ.സി.രാജശേഖരന്‍, എസ്.കെ.ഇബ്രാഹിം, എസ്.കെ.എം.ബഷീര്‍,ജിജി.ജോബ്,കെ.എ.സജി,കെ.എം.ബോബന്‍, വി.ജെ.പൗലോസ്, ജോസ്.ചോലിക്കര, എന്നിവര്‍ സംസാരിച്ചു.. വി.കെ.ജിന്‍സ് സ്വാഗതവും, എം.ആര്‍.രതീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കാര്‍ഷിക സെമിനാറില്‍ ആവോലി കൃഷി ഓഫീസര്‍ അഞ്ജുപോള്‍ ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."