റിട്ട: റജിസ്ട്രാറുടെ മരണം; പൊലിസ് രേഖകള്‍ പുനഃപരിശോധിക്കുന്നു
കൊടുങ്ങല്ലൂര്‍: പയ്യന്നൂര്‍ സ്വദേശിയായ റിട്ട: റജിസ്ട്രാറുടെ മരണത്തില്‍ കേസ് രേഖകള്‍ കൊടുങ്ങല്ലൂര്‍ പൊലിസ് പുനഃപരിശോധിക്കുന്നു. 2011 സെപ്തംബര്‍ 12 നാണ് തിരുവനന്തപുരം പേട്ടയില്‍ താമസിച്ചിരുന്ന പുതുക്കുളങ്ങര ബാലകൃഷ്ണനെന്ന എണ്‍പത് വയസ്സുകാരനെ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കൊടുങ്ങല്ലൂരില്‍ വെച്ച് മരിച്ചത്.
ആംബുലന്‍സ് കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ അനക്കമില്ലെന്നു കണ്ട് ബന്ധുക്കള്‍ ഇയാളെ താലൂക്ക് ഗവ: ആശുപത്രിയിലെത്തിക്കുകയും മരണം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കുകയുമായിരുന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് ബാലകൃഷ്ണന്റെ ബന്ധു പൊലിസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെയാണ് അടച്ച ഫയല്‍ പൊലിസ് വീണ്ടും തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."