വീട്ട്മുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ അഗ്‌നിക്കിരയായ നിലയില്‍
ഇന്നലെ പുലര്‍ച്ചെ ശക്തമായ ചൂടും പുകയും ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ കല്ലംപാറയില്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന നാല് വാഹനങ്ങള്‍ അഗ്‌നിക്കിരയായ നിലയില്‍ കണ്ടെത്തി. കല്ലംപാറ റേഷന്‍ കടയ്ക്ക് സമീപം പ്ലാനി റോഡില്‍ താമസിയ്ക്കുന്ന കൂടുമാന്‍പറമ്പില്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പാസഞ്ചര്‍ ഓട്ടോറിക്ഷ, ബൈക്ക്, അമ്മാവന്‍ അലീ ജാനെറ് ഇന്‍ഡിഗോ കാര്‍ , അയല്‍വാസി അബ്ദുള്‍ ഖാദറിന്റെ ബൈക്ക് ആണ്് കത്തിയത്. ഇതില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും മറ്റ് വാഹനങ്ങള്‍ ഭാഗികമായുമാണ് കത്തിയത്. പോര്‍ച്ചിന്റെ തകിട് മേല്‍കൂരയും ജനല്‍ ചില്ലുകളും കത്തിയമര്‍ന്നു.
ചുമരിലെ പെയിന്റ് ചൂടില്‍ പൂര്‍ണ്ണമായും ഇളകിയ നിലയിലാണ്. ഇന്നലെ പുലര്‍ച്ചെ ശക്തമായ ചൂടും പുകയും ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. സാമൂഹ്യ വിരുദ്ധരാണ് അഗ്‌നിബാധയ്ക്ക് പിന്നിലെന്ന് ഷാരൂഖ് ഖാന്‍ അറിയിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്പ് ചില ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതല്ലാതെ തനിയ്ക്ക് മറ്റ് ശത്രുക്കളൊന്നും ഇല്ലെന്നും ഷാരൂഖ് ഖാന്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു.
വടക്കാഞ്ചേരി കെ. കരുണാകരന്‍ സ്മാരക ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ ഷാരൂഖ് ഖാന്‍ ഡി.വൈ.എഫ്.ഐ തെക്കുംകര മേഖലാ സെക്രട്ടറി കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."