സൈബര്‍ ക്രൈം: ഉത്തരവാദികളെ കണ്ടെത്തുന്നത് വെല്ലുവിളി: നാഗാലാന്‍ഡ് ഗവര്‍ണര്‍
തിരുവനന്തപുരം: ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് നാഗാലാന്റ് ഗവര്‍ണറും മുന്‍ ഡെപ്യൂട്ടി നാഷനല്‍ സെക്യൂരിറ്റി അഡൈ്വസറുമായ ആര്.എന്‍ രവി. രണ്ടു സംവിധാനങ്ങളുടേയും ഏകോപിപ്പിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പൊലിസ് സംഘടിപ്പിച്ച പെര്‍ഫോമന്‍സ് ഇന്നോവേഷന്‍ ത്രൂ ടെക്നോളജി എന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകായിരുന്നു ആര്.എന്‍ രവി.
ആധുനിക കാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ടുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണയിക്കുന്നത് വന്‍ വെല്ലുവിളിയാണ്. റാങ്ക് വ്യത്യാസമില്ലാതെ പൊലിസ് സേനയിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും കഴിവ് വിവിധ മേഖലകളില്‍ വിനിയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, മുന്‍ ഡി.ജി.പിമാരായ എ.വി സുബ്ബറാവു, കെ.സുകുമാരന്‍ നായര്‍, പി.കെ ഹോര്‍മിസ് തരകന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."