ദേശീയ പാതയില്‍ കാര്‍ കത്തി നശിച്ചു
ചാലക്കുടി: ദേശീയപാതയില്‍ ഓടി കൊണ്ട@ിരുന്ന കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ചാലക്കുടി പുഴപാലത്തിന് സമീപത്തായിരുന്നു അപകടം. പാലക്കാട് ചന്ദ്ര നഗര്‍ സ്വദേശി സ്മൃതിയില്‍ വിജയനും ഭാര്യയും മകളുമായിരുന്നു കാറിലു@ണ്ടായിരുന്നത്. ഗള്‍ഫില്‍ ജോലിയുള്ള വിജയന്‍ എറണാക്കുളത്ത് നിന്നും പാലക്കാട്ടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിന്റെ മുന്‍ വശത്ത് നിന്ന് തീയും പുകയും ഉയരുന്നത് ക@ണ്ട് കാര്‍ നിറുത്തി പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്ന് പിടിച്ചിരുന്നു.
നിസാന്‍ കരോണ കാര്‍ ഏകദേശം പൂര്‍ണ്ണമായി കത്തി നശിച്ചു. ചാലക്കുടി ഫയര്‍ ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു. ഇന്ധന ടാങ്കില്‍ തീ പിടിക്കുന്നതിന് മുന്‍പ് തീ നിയന്ത്രിക്കുവാന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു വശത്ത് അര മണിക്കൂറിലധികം സമയം വാഹന ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."