പതിനേഴുകാരിക്ക് പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍
ചെറുകുന്ന് (കണ്ണൂര്‍): പ്രണയംനടിച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയെ വശീകരിച്ച് ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്ജുന് (22), കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് (20) എന്നിവരെയാണു കണ്ണപുരം എസ്.ഐ മഹേഷ് കെ. നായരും സംഘവും പിടികൂടിയത്. കണ്ണപുരം സ്റ്റേഷന് പരിധിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം അര്ജുന് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു കേസ്. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയത്. വിനോദ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ഫേസ്ബുക്ക് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."