HOME
DETAILS

മലമ്പുഴയിലും മൂണ്ടൂരിലും വീണ്ടും കാട്ടാന

  
backup
August 03 2017 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81

 

മലമ്പുഴ: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മലമ്പുഴ മേഖലയില്‍ വീണ്ടും എത്തിയ കാട്ടാനകള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒന്‍പതു മണിയോടെയാണ് മലമ്പുഴ ഗാര്‍ഡനു സമീപം പാലക്കാട് റോഡിലേക്കിറങ്ങിയ കാട്ടാന റോഡില്‍ നിലയുറപ്പിച്ചത്. ഇതുമൂലം വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു. പിന്നീട് അഗ്രിക്കള്‍ച്ചര്‍ ഭാഗത്തേക്ക് കയറിപ്പോയെങ്കിലും ഇനിയും വരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
ആനക്കൂട്ടത്തിന്റെ സ്ഥിരം കേന്ദ്രമായി മലമ്പുഴയ്ക്കു പുറമേ പുതുപ്പരിയാരം, മുണ്ടൂര്‍ മേഖലകള്‍ കൂടിമാറിയിരിക്കുകയാണ്. കയ്യറ, ആനപ്പാറ, നൊച്ചിപ്പുള്ളി വടക്കന്റെ കാട്, അകമലവാരം, ആനക്കല്ല് പ്രദേശങ്ങള്‍ മാസങ്ങളായി ആനത്താവളമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ മാസം മലമ്പുഴ ഐ.എം.എ പ്ലാന്റ് ജീവനക്കാരനെ ജോലിക്കു പോകും വഴി കുത്തിക്കൊന്നതിനു ശേഷം കാടുകേറാത്ത കരിവീരന്മാര്‍ വനംവകുപ്പിനെപ്പോലും ഉറക്കം കെടുത്തുകയാണ്. മനുഷ്യജീവനു പുറമെ ഈ പ്രദേശങ്ങളിലെല്ലാം ഏക്കറുകണക്കിന് നെല്ല്, വാഴ, തെങ്ങ് ഉള്‍പ്പെടെ നിരവധി കൃഷിയാണ് കാട്ടുകൊമ്പന്മാര്‍ നശിപ്പിച്ചിട്ടുള്ളത്. ആനപ്പാറ മേഖലയില്‍ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് മുഴുവന്‍ നെല്‍ കൃഷിയും നശിപ്പിച്ചതായി ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു.
ദിവസങ്ങളായി കാട്ടുകൊമ്പന്മാരുടെ പരാക്രമം കാരണം ഉണ്ടാകുന്ന നാശനഷ്ടത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. എത്രതന്നെ നാശനഷ്ടങ്ങള്‍ വന്നാലും വനപാലകരെ വിവരം അറിയിക്കില്ലെന്നും നഷ്ടം ഞങ്ങള്‍ സഹിച്ചോളാം എന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍. പ്രദേശത്തെ ആനയിറങ്ങി എന്നറിഞ്ഞ് എത്തുന്ന വനപാലകര്‍ ആനയെ കാടുകടത്താന്‍ എന്ന പേരില്‍ പടക്കമെറിഞ്ഞ് തടിച്ചു കൂടിയ ജനം പിരിയുന്നതിനു മുന്‍പേ സ്ഥലം വിടുകയാണ് എന്ന് ആരോപണമാണുയരുന്നത്.
കഴിഞ്ഞ നാലു ദിവസമായി ആനയിറങ്ങുന്നത് പതിവാണെങ്കിലും വനപാലകരെ വിവരം അറിയിക്കാതെ പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. ഭരണപരിഷ്‌കാര ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാന്ദന്റെ നേതൃത്വത്തില്‍ മന്ത്രി തലത്തില്‍ എടുത്ത തീരുമാനം എന്ന് നടപ്പിലാകുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍ ദിവസം തള്ളിനീക്കുമ്പോഴും പ്രദേശത്തെ കാട്ടാനകളുടെ താണ്ഡവം തുടരുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഒലവക്കോട് റെയില്‍വേസ്റ്റേഷനുമുമ്പിലെത്തിയ കാട്ടാന ഇന്നലെ രാവിലെ മുണ്ടൂര്‍ ജംഗ്ഷനിലും എത്തിയതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലായിരിക്കുകയാണ്.
മുണ്ടൂര്‍: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ പുതുപ്പരിയാരം, മുണ്ടൂര്‍ അതിര്‍ത്തിപ്രദേശങ്ങളായ കയ്യറ, നെച്ചിപ്പുള്ളി, പാലക്കീഴ് ഭാഗങ്ങളില്‍ വീട്ടുമുറ്റത്തും കൃഷിസ്ഥലത്തും കാട്ടാനകള്‍ പതിവായതോടെ ജനങ്ങള്‍ക്ക് പരിഭ്രാന്തിയുടെ നാളുകള്‍ മാത്രം. രാപകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ വീട്ടുവളപ്പിലും കൃഷിസ്ഥലത്തും ചുറ്റിക്കറങ്ങുകയാണ്.
മുന്‍പ് കാട്ടുപന്നി, മാന്‍, കുരങ്ങ് , മയില്‍ തുടങ്ങിയവയുടെ ആക്രമണങ്ങള്‍ പതിവായിരുന്നെങ്കിലും കാട്ടാനവിളയാട്ടം വല്ലപ്പോഴുമാണുണ്ടായിരുന്നത്. സ്വന്തം ജീവന്‍പോലും സുരക്ഷിതമല്ലാത്ത ഈയവസ്ഥയില്‍ കൃഷികള്‍ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെയിരിക്കുകയാണ് ജനങ്ങള്‍. കയ്യറയില്‍ കഴിഞ്ഞയാഴ്ച പകല്‍ വീടുകള്‍ക്ക് പിറകിലെത്തിയ കാട്ടാനകള്‍ വൈകിട്ട് ഏഴിന് റോഡിലിറങ്ങി പ്രദേശത്തെ പറമ്പിലെ ചക്ക കുലുക്കി വീഴ്ത്താനുള്ള ശ്രമത്തിനിടെയാണ് ജനങ്ങള്‍ കണ്ടത്. ബഹളത്തെത്തുടര്‍ന്ന് അവിടെ ചുറ്റിക്കറങ്ങിയ കാട്ടാനകള്‍ മുത്തനാര്‍ക്കാട് വഴി നീങ്ങുകയും തുടര്‍ന്ന് കയ്യറയിലെ രാജേഷ് മുത്തനാര്‍ക്കാട് സിദ്ധാര്‍ഥന്‍ എന്നിവരുടെ വീട്ടിലെ വാഴകള്‍ നശിപ്പിച്ചു. തുടര്‍ന്ന് നെല്‍വയലിലേക്കിറങ്ങിയ ആനകള്‍ പഞ്ചായത്തംഗം കൂടിയായ മുത്തനാര്‍ക്കാട് സുദേവന്‍, സഹദേവന്‍ എന്നിവരുടെ കതിര്‍വന്നുതുടങ്ങിയ നെല്ലാണ് നശിപ്പിച്ചിരിക്കുന്നത്. രാത്രി 12ഓടെ വയലിലിറങ്ങുന്ന മൂന്ന് കാട്ടാനകളില്‍ രാവിലെ അഞ്ചരയോടെയാണ് മടങ്ങുന്നത്.
രാത്രി വനം വകുപ്പുകാരും ജനങ്ങളും ഏറെ പരിശ്രമിച്ചെങ്കിലും ആനകളെ തുരത്താനാവുന്നില്ല. സഹദേവന്റെ രണ്ടരയേക്കര്‍ നെല്‍ക്കൃഷിയില്‍ മൂന്നാം തവണയാണ് കാട്ടാനകള്‍ പരാക്രമം കാട്ടുന്നത്. നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസം പകല്‍ മുല്ലക്കരകോളനിഭാഗത്ത് കാട്ടാനകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago
No Image

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

Kerala
  •  3 months ago
No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago