HOME
DETAILS
MAL
പള്ളികളില്‍ അക്രമം കാണിക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തണം: എസ്.വൈ.എസ് ജില്ലാ കമ്മിറ്റി
backup
August 03 2017 | 19:08 PM
തിരുവനന്തപുരം: സംഘടന അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സമുദായം ഏറെ ബഹുമാനിച്ച് പോരുന്ന മിഹ്റാബിനെയും നമസ്കാരത്തിന് നേതൃത്വം നല്കുന്ന ഖത്തീബുമാരെയും ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കാന്തപുരം വിഭാഗത്തിനെ സമൂഹം ഒറ്റപ്പെടുത്തണമെന്നു എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പള്ളികളെയും ദര്സുളെയും കലാപകേന്ദ്രമാക്കുന്ന ഇവര്‍ ജൂതലോബിയുടെ വക്താക്കളാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സമുദായം ഇവരെ തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫക്രുദ്ദീന്‍ ബാഖവി, ആലംകോട് ഹസന്, ഹാറൂണ്‍ റഷീദ്, ഹുസൈന് മുസ്ലിയാര്, വെമ്പായം സലാം, പൂലന്തറ ബേക്കര്‍, അബ്ദുല്‍അസീസ് മുസ്ലിയാര്, പള്ളിവേട്ട ഖരീം, നെല്ലനാട് ഷാജഹാന്, ഇരിഞ്ചയം സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."