ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അരമണിക്കൂറോളം നിശ്ചലമായി
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് കാംപസിലെ നഴ്‌സിങ് കോളജിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിന് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അരമണിക്കൂറോളം പൂര്‍ണമായും സ്തംഭിച്ചു.
ആര്‍.എം.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും, ഡോക്ടര്‍മാരും നിരവധി രോഗികളും ലിഫ്റ്റില്‍ കുടുങ്ങി.
ഓപ്പറേഷന്‍ തിയറ്റര്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, വാര്‍ഡുകള്‍, എന്നിവിടങ്ങളിലെല്ലാം വൈദ്യുതി ബന്ധം നിലച്ചത് ഏറെ ഭീകരാവസ്ഥ സൃഷ്ടിച്ചു. ആശുപത്രിയിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ ഇവരെല്ലാം പൊട്ടിതെറി നടന്ന സ്ഥലത്തേയ്ക്ക് പോയതോടെ ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥയും ഉടലെടുത്തു.
ലിഫ്റ്റില്‍ കുടുങ്ങിയവര്‍ കൂട്ട നിലവിളി ആരംഭിച്ചതോടെ ഭീകരാന്തരീക്ഷമായി ആശുപത്രിയില്‍. എന്താണ് സംഭവിയ്ക്കുന്നതെന്ന് പോലും അറിയാതെ സാധാരണക്കാര്‍ വിഷമവൃത്തത്തിലായി അര മണികൂറിന് ശേഷമാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആശുപത്രിയില്‍ വെളിച്ചവും, വൈദ്യുതിയും പുനസ്ഥാപിച്ചത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."