HOME
DETAILS
MAL
പശുസംരക്ഷകരുടെ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഷാനവാസ്
backup
August 04 2017 | 00:08 AM
ന്യൂഡല്‍ഹി: രാജ്യത്ത് പശു സംരക്ഷകരെന്ന വ്യാജേന സംഘടിച്ചെത്തുന്നവര്‍ നടത്തുന്ന കൊലപാതകങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അംഗം എം.ഐ ഷാനവാസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ കാരണം ദലിത്, മുസ്‌ലിം ജനവിഭാഗങ്ങള്‍ അസാധാരണമായ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇത്തരത്തിലുള്ള 97 ശതമാനം ആക്രമണങ്ങളും ഉണ്ടായത്. അപകടകരമായ സാഹചര്യത്തെ കേന്ദ്ര സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്.
ഇതിനെ ഫലപ്രദമായി നേരിടാന്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതക സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."