പുതുമകളില്ലാതെ ക്രിസ്മസ് വിപണി
വടക്കാഞ്ചേരി: മണ്ണിലും വിണ്ണിലും താരക കൂട്ടം നിറച്ചു പ്രളയാനന്തരമെത്തുന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷയ്ക്കു മുന്‍പായി ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പുകള്‍ സജീവമാണ്. വിവിധ സ്‌കൂളുകളില്‍ ക്രിസ്മസ് പരിപാടികള്‍ വര്‍ണ്ണാഭ വിടര്‍ത്തി നടക്കുന്നു വിപണി ക്രിസ്മസ് സാമഗ്രികള്‍ കീഴടക്കി കഴിഞ്ഞു. നക്ഷത്രങ്ങള്‍, ട്രീകള്‍, പുല്‍കൂട്, അലങ്കാരങ്ങള്‍, പാപ്പ വസ്ത്രങ്ങള്‍, ഭീമന്‍ പാപ്പകള്‍, ഉപഹാരങ്ങള്‍ ഇങ്ങിനെ പോകുന്നു വിപണിയിലെ വൈവിധ്യം. ഇത്തവണ പുതുമകള്‍ കുറവാണെന്നു വ്യാപാരികള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വില കുറവാണു സാധന സാമഗ്രികള്‍ക്കെന്നും കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ജിമിക്കി കമ്മലില്‍ ചില ഭേദഗതികള്‍ വരുത്തിയതോടൊപ്പം, ഒടിയന്‍ എന്ന പേരില്‍ പുറത്തിറക്കിയ നക്ഷത്രങ്ങും വിപണിയിലെ വൈവിധ്യമാണ്. എല്‍.ഇ.ഡി നക്ഷത്രത്തിനു തന്നെയാണ് ഈ വര്‍ഷവും ഡിമാന്റ് ഏറെ. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില കുറഞ്ഞിട്ടുണ്ട്. 100 രൂപ മുതല്‍ 490 രൂപ വരെയാണ് എല്‍.ഇ.ഡി സ്റ്റാറിന്റെ വില. പേപ്പര്‍ നക്ഷത്രവും വലിയ തോതില്‍ വിറ്റഴിയുന്നു. 50 രൂപ മുതല്‍ 250 രൂപ വരെയാണ് വില. ട്രീ 75 രൂപ മുതല്‍ 5000 രൂപ വരെയുണ്ട്. പാപ്പ വസ്ത്രം കുട്ടികള്‍ക്ക് ഉള്ളതിനു 125 രൂപയും വലിയവര്‍ക്ക് 275 രൂപയുമാണ് ചില്ലറ വില്‍പ്പന വില. മുളകൊണ്ട് നിര്‍മിച്ച പുല്‍കൂട് 100 രൂപ മുതല്‍ ലഭിയ്ക്കും. കമ്പി കൊണ്ടുള്ള കൂടിന് 350 രൂപ മുതലാണ് തുടക്കം. ഐടി യുഗമാണെങ്കിലും കാര്‍ഡ് രൂപത്തില്‍ ആശംസകള്‍ അയയ്ക്കുന്നവരും കുറവല്ല. 1 രൂപ മുതല്‍ 200 രൂപ വരെയാണ് സാധാരണ കാര്‍ഡുകളുടെ വില. അലങ്കാര വസ്തുക്കളും പ്രസന്റേഷന്‍ സാധന സാമഗ്രികളും ധാരാളമായി സ്‌റ്റോക്ക് എത്തിയിട്ടുണ്ട്. ജി.എസ്.ടി മൂലം ചൈനീസ് ആധിക്യം വിപണിയില്‍ കുറവാണെന്നും കച്ചവടക്കാര്‍ പറയുന്നു. കേക്ക് വ്യാപാരം വരും ദിവസങ്ങളില്‍ സജീവമാകും. പ്രളയാനന്തരമുള്ള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് പ്രമുഖ ബ്രാന്റുകള്‍ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."