ജില്ലാ കലക്ടര്‍ ഒരുക്കം വിലയിരുത്തി
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട പന്തല്നിര്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ആര്. ഗിരിജ വിലയിരുത്തി. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നെഹ്റു പവിലിയന്, ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് കളക്ടര്‍ ഒരുക്കം വിലയിരുത്തിയത്. എന്‍.ടി.ബി.ആര്. സെക്രട്ടറിയും ആര്.ഡി.ഒ.യുമായ എസ്. മുരളീധരന്‍പിള്ള, ഇന്‍ഫ്രാസ്ട്രെക്ചര്‍ കമ്മിറ്റി കവീനറും എക്സിക്യൂട്ടീവ് എന്‍ജിനീയറുമായ ആര്. രേഖ, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഡെപ്യൂട്ടി കളക്ടര്‍ എ. സുബൈര്‍കുട്ടി തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍
ആലപ്പുഴ: വള്ളംകളിയുടെ ആവേശവും ആഘോഷത്തിമിര്പ്പും ഒപ്പിയെടുത്ത മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രപ്രദര്‍ശനം നാളെ രാവിലെ 10.30ന് നഗരചത്വരം ഓപ്പണ്‍ഹാളില്‍ തുടങ്ങും. വള്ളംകളിയുടെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഫോട്ടോക്ലിക്കുകള് ദര്‍ശിക്കാനുള്ള അപൂര്‍വാവസരമാണ് നെഹ്റുട്രോഫിപബ്ലിസിറ്റി കമ്മിറ്റിയും പ്രസ്ക്ലബ്ബും ചേര്‍ന്ന് ഒരുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷ് ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ പ്രസ്ക്ലബ്ബ് സെക്രട്ടറി ജി. ഹരികൃഷ്ണന് സ്വാഗതം പറയും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ആമുഖപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."