രാജ്യദ്രോഹ പരാമര്‍ശങ്ങളുള്ള വെബ്‌സൈറ്റുകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശവിരുദ്ധ പരാമര്‍ശങ്ങളുള്ള വെബ്‌സൈറ്റുകളും ലിങ്കുകളും റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക മാധ്യമങ്ങളടക്കമുള്ളവയിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി പി. ചൗധരി അറിയിച്ചു. രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ ഈ വര്‍ഷം 735 സാമൂഹിക മാധ്യമങ്ങളുടെ ലിങ്കുകളും 596 വെബ്‌സൈറ്റുകളും റദ്ദാക്കിയതായി മന്ത്രി അറിയിച്ചു. പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹംഇക്കാര്യം അറിയിച്ചത്.
രാജ്യ വിരുദ്ധ സന്ദേശങ്ങളുള്ള സൈറ്റുകള്‍ റദ്ദാക്കാന്‍ അനുമതി നല്‍കുന്ന കോടതി വിധികളുണ്ടെന്നും ഇത്തരം സൈറ്റുകള്‍ പരിശോധിക്കാനായി പ്രത്യേക കമ്മിറ്റികളുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെയും വെബ്‌സൈറ്റുകളിലെയും ഉള്ളടക്കങ്ങളില്‍ അനുയോജ്യമായ നിയമനടപടികള്‍ സ്വീകരിക്കാനായി നിയമ നിര്‍വഹണ ഏജന്‍സികളുണ്ടെന്നും രാജ്യദ്രോഹ സന്ദേശങ്ങളുണ്ടായാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 അനുസരിച്ചുള്ള റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യാനുസരണം സ്വീകരിക്കാറുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."