HOME
DETAILS

ഒരു സമുദായത്തിന്റെ പൗരത്വം ചോദ്യം ചെയ്‌തു അരക്ഷിതാവസ്ഥയുടെ മുൾ മുനയിൽ നിർത്തി രാജ്യത്തിന് മുന്നോട്ടു പോവാൻ കഴിയില്ല: കെഎംസിസി ടേബിൾ ടോക്ക്

  
backup
December 16, 2019 | 4:35 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d

ജിദ്ദ: ഇന്ത്യയുടെ പൈതൃകമായ മതേതര മനസ്സിനെ ഇല്ലാതാക്കാൻ ഫാസിസ്റ്റു സംഘ് പരിവാർ ശക്തികൾക്ക് കഴിയില്ലെന്നും പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു നിർത്തി രാജ്യത്തെ നശിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട സംഘ് പരിവാരശക്തികളുടെ കയ്യിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാൻ കക്ഷി നിലപാടുകൾക്ക് അധീതമായി ഇന്ത്യയുടെ മതേതര മനസുകളെ ഒരുമിച്ചു നിർത്തി ചെറുത്ത് തോൽപിക്കാൻ ഇന്ത്യയിലെ ജനാതിപത്യ മതേതരത്വ ചേരിയിലെ മുഴുവൻ കക്ഷികൾക്കും നേതൃത്വ പരമായ പങ്കു വഹിക്കാൻ ബാധ്യതയുണ്ടെന്നും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അഭിപ്രായപ്പെട്ടു . ഒരു സമുദായത്തെ മാത്രം ഇന്ത്യൻ പൗരത്വ പട്ടികയിൽ നിന്ന് മാറ്റി നിർത്തി മറ്റൊരു റോഹിങ്ക്യ സൃഷ്ടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കുടില പദ്ധതികളെ പൊളിച്ചടക്കാൻ പ്രവാസ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധമുയർത്തുകയെന്ന നിലയിൽ ജിദ്ദയിലെ മുഴുവൻ പ്രവാസി സംഘടനാ നേതാക്കളെയും അണിനിരത്തി "പൗരാവകാശം ജന്മാവകാശം" എന്ന ശീർഷകത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
        ഇന്ത്യയുടെ മഹിതമായ ഭരണഘടനയും ജനാതിപത്യ മതേതര മൂല്യങ്ങളും അവഗണിച്ചു രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ നൽകി ത്യാഗങ്ങൾ സഹിച്ച ഒരു സമൂഹത്തെ പൗരത്വം ചോദ്യം ചെയ്‌ത ഭയപ്പാടിലും അരക്ഷിതാവസ്ഥയുടെയും മുൾ മുനയിൽ നിർത്തി രാജ്യത്തിന് മുന്നോട്ടു പോവാൻ കഴിയില്ലെന്നും സ്വാതന്ത്ര്യ സമരത്തിന്റെ ബലിപീഠത്തിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത ജാതി മത ഭേദമന്യ മരിച്ചു വീണപ്പോൾ, വെള്ളക്കാർക്ക് മാപ്പെഴുതികൊടുത്തു പാദസേവ നടത്തിയ കേന്ദ്ര ഭരണത്തിലിരിക്കുന്ന സവർക്കറുടെ അനുയായികൾ ഗാന്ധിജിയെ വധിച്ചു കൊണ്ടായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ മതേതര ജനാതിപത്യ മഹത്തായ പൈതൃകത്തെ ഇല്ലാതാക്കാൻ തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭരണഘടനയെയും ദേശീയ ചിഹ്നങ്ങളെയും ദേശീയ പതാകപോലും അംഗീകരിക്കാത്ത ആ ആർ എസ് എസ് മനുസ്‌മൃതി അനുസരിച്ചുള്ള സവർണാധിപത്യ രാജ്യ രൂപീകരണത്തിനുള്ള രഹസ്യ അജണ്ട രാജ്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണെന്നു മനസിലാക്കി മുഴുവൻ മതേതര മനസ്സുകളെയും ഒരുമിച്ചു നിർത്തി ചെറുത്ത് തോൽപിക്കാൻ എല്ലാ കക്ഷികളും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
      ഒരു ജനവിഭാഗത്തിന്റെ അസ്തിത്വവും, വ്യക്തിത്വവും,ആത്മാഭിമാനവും മാത്രമല്ല നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ബില്ലിനെതിരിലും രാജ്യത്തെ കോർപറേറ്റുകൾക്ക് തീരെഴുതി കൊടുത്ത് നശിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട സംഘ് പരിവാർ സർക്കാരിനെതീരെ ഒന്നിച്ചു പോരാടേണ്ടതിന്റെ ആവശ്യകത വിവിധ സംഘടന പ്രതിനിധികൾ എടുത്തു പറഞ്ഞു. ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷം വഹിച്ച ചർച്ച സംഗമത്തിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ മത സാംസ്‌കാരിക നേതാക്കളായ വി.കെ. റഊഫ് (നവോദയ) കെ.ടി. എ. മുനീർ (ഓ.ഐ.സി.സി.) റഹീം (ന്യൂഏജ് ) , സയ്യിദ് ഉബൈദുല്ല തങ്ങൾ (ഇസ്ലാമിക് സെന്റർ ) മുസ്‌തഫ സഅദി ( എസ് .വൈ.എസ് മർഹബ ) , ഇസ്‌മായിൽ കല്ലായി (വെൽഫെയർ പാർട്ടി ) , അബ്ദുൽ അസീസ് (ഇസ്ലാഹി സെന്റർ മദീന റോഡ്) , പ്രിൻസാദ് (ഇസ്ലാഹി സെന്റർ ഷറഫിയ്യ) , ഗഫൂർ പൂങ്ങാടൻ (വിസ്‌ഡം ഗ്രൂപ്) ഗഫൂർ കൊണ്ടോട്ടി (മീഡിയ ഫോറം) ഷിബു തിരുവനന്തപുരം ( നവോദയ ) , ഡോ:ഇസ്‌മായിൽ മരുതേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങൾ, വിവിധ ജില്ലാ ഭാരവാഹികൾ, സിറാജ് കൊച്ചി, റഷീദ് കൊളത്തറ , ഷഫീഖ് മേലാറ്റൂർ , നിസാർ ഇരിട്ടി, സലാഹ് കാരാടൻ , മുജീബ് റഹ്മാൻ എ.ആർ .നഗർ , സലിം നിസാമി , മുസ്‌തഫ ഫൈസി ചേറൂർ , സുബൈർ തുടങ്ങി വിവിധ സംഘടന നേതാക്കളും സന്നിഹിതാരായിരുന്നു. അബൂബക്കർ അരിമ്പ്ര സ്വാഗതവും,ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ബജറ്റ് നാളെ; 'മാജിക്' ഇല്ല, ജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി; പ്രതിസന്ധി കഴിഞ്ഞു, ഇനി വളർച്ചയുടെ കാലമെന്നും പ്രതികരണം

Kerala
  •  17 minutes ago
No Image

പ്രവാസി വോട്ട്; പുതിയ പാസ്പോർട്ടുള്ളവർക്ക് പേര് ചേർക്കുന്നതിലെ പ്രശ്നത്തിന് പരിഹാരം

Kerala
  •  39 minutes ago
No Image

ഒഡിഷയിലും ക്രമക്കേട് നടത്തിയാണോ ബി.ജെ.പി അധികാരത്തില്‍ വന്നത്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് ബി.ജെ.ഡി

National
  •  an hour ago
No Image

പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ആര്‍.ബി.ഐ ഒരുങ്ങുന്നു; ലൈസന്‍സിന് കടുപ്പമേറിയ നിബന്ധനകള്‍

National
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  an hour ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  2 hours ago
No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  9 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  10 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  10 hours ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  10 hours ago