അഞ്ഞൂറ് പായ്ക്കറ്റ് കഞ്ചാവും ഒരു ലക്ഷം രൂപയുടെ പുകയിലയുല്പന്നവും പിടിച്ചെടുത്തു
നെയ്യാറ്റിന്‍കര: എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉച്ചക്കട, പയറ്റുവിള എന്നീ ഭാഗങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ നിന്നും ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളും അഞ്ഞൂറ് പായ്ക്കറ്റ് കഞ്ചാവും പിടികൂടി.
തുടര്‍ന്ന് 28 പേരെ കസ്റ്റഡിയിലെടുത്തു. ത്സാര്‍ഖണ്ഡില്‍ നിന്നും കഞ്ചാവ് കൊണ്ടു വന്ന് ചെറു പൊതികളാക്കി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി പയറ്റുവിള മേഖലയില്‍ ഇപ്രകാരം കഞ്ചാവ് വില്‍പ്പന നടത്തുകയാണന്ന് പ്രതികള്‍ സമ്മതിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന നടത്താറുണ്ട്. ത്സാര്‍ഖണ്ഡ് സ്വദേശികളായ അല്ലീ ദേവിയുടെ മകന് രാജ്കുമാര് (29), ഛേദി മണ്ഡലിന്റെ മകന് വിനയകുമാര്‍ മണ്ഡല് (35) എന്നിവ രെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജാസിങിന്റെ നിര്‍ദേശപ്രകാരം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എല്‍.ഷിബു, പ്രിവന്റീവ് ഓഫിസര്‍ ഡി.കെ.ജസ്റ്റിന്‍രാജ് , സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍.സുരേഷ്കുമാര്‍ , എന്‍.സുബാഷ്കുമാര് , വി.വിജേഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."