'ഇത് ഭീകരത': ഭീകരതയോട് സന്ധിയില്ല, ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടി പാര്‍വതി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. അലിഗഡ്, ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചായിരുന്നു പാര്‍വതിയുടെ ട്വീറ്റ്.
'ജാമിയ ആന്റ് അലിഗഡ്. ഭീകരവാദം', എന്നായിരുന്നു പാര്‍വതിയുടെ ട്വീറ്റ്. മാധ്യമപ്രവര്‍ത്തക റാണ അയൂബ് പങ്കുവെച്ച പ്രതിഷേധങ്ങളുടെ വീഡിയോ റീട്വീറ്റ് ചെയ്തായിരുന്നു പാര്‍വതി ഇങ്ങനെ കുറിച്ചത്. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി, സ്റ്റാന്റ് വിത്ത് ജാമിയ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു ട്വീറ്റ്. വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രേനേഡ് പ്രയോഗിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
നേരത്തേ പൗരത്വ ഭേദഗതി ബില്ലിനെതിരേയും ശക്തമായ പ്രതിഷേധമായിരുന്നു പാര്‍വതി ഉയര്‍ത്തിയത്. നട്ടെല്ലിലൂടെ ഭയം കയറുന്നു, ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."