HOME
DETAILS

ഓട്ടോകളുടെ സിറ്റി പെര്‍മിറ്റ്: രണ്ടാം ഘട്ടത്തിന് അപേക്ഷകരില്ല പത്തിന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം

  
backup
August 09 2016 | 04:08 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae


തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ  രണ്ടാംഘട്ട സിറ്റി പെര്‍മിറ്റ് വിതരണത്തിന് ആവശ്യത്തിന് അപേക്ഷകരില്ല.
പത്തിന് വീണ്ടും റീജണല്‍ ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നതിനുശേഷം വീണ്ടും അപേക്ഷകള്‍ ക്ഷണിക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, പെര്‍മിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോകള്‍ക്കെതിരെ നടപടി ഉടനെ ഉണ്ടാകില്ല. പഴയ 4550 സിറ്റി പെര്‍മിറ്റ് ഉള്ള ഓട്ടോകളും നിലവിലെ 9089 ഉം ചേര്‍ന്ന് 13639 ഓട്ടോകള്‍ക്കാണ് നിലവില്‍ സിറ്റി പെര്‍മിറ്റ് ഉള്ളത്. ഇവ ഒക്ടോബറിന് മുന്‍പ് മഞ്ഞ നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇനി അനുവദിക്കുന്ന സിറ്റി പെര്‍മിറ്റില്‍ സ്ത്രീകള്‍ക്കും അംഗ പരിമിതര്‍ക്കും സ്ഥാനമുണ്ടാകും . 500 സ്ത്രീകള്‍ക്കും 200 അംഗപരിമിതര്‍ക്കും പെര്‍മിറ്റ് നല്‍കും. നഗരത്തില്‍ സ്ഥിരതാമസമുള്ള സ്ത്രീകള്‍ക്കായിരിക്കും പെര്‍മിറ്റ് ലഭിക്കുക.
പെര്‍മിറ്റിനായി 25,000 അപേക്ഷകളാണ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതു വരെ പതിനായിരത്തില്‍ താഴെ അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ 2015 ഡിസംബര്‍ വരെയുളള ഓട്ടോകളുടെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ 9089 അപേക്ഷകളാണ് ലഭിച്ചത്. ഇവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഉടന്‍ പൂര്‍ത്തിയാകും, അതിനുശേഷമായിരിക്കും തുടര്‍ന്നുള്ള അപേക്ഷ സ്വീകരിക്കല്‍. എന്നാല്‍ 25,000 അപേക്ഷകള്‍ ഇനി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ട്രാഫിക് , മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. ഇനി അപേക്ഷ ക്ഷണിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ളവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. അതിന് ശേഷം ഉള്ളവരുടെ അപേക്ഷയും സ്വീകരിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളുടെ എണ്ണം 25,000 കടക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
നഗരത്തില്‍ താമസമാക്കിയിട്ടുള്ളവരേക്കാള്‍ ഗ്രാമങ്ങളില്‍ നിന്നും മറ്റ് പ്രദേശങ്ങളിലും നിന്നുള്ളവരുമാണ്  ഇപ്പോഴും നഗരത്തില്‍ ഓട്ടം നടത്തുന്നത്. ഇത്തരത്തില്‍ രാത്രികാലങ്ങളിലും മറ്റും ഓട്ടോറിക്ഷകളിലെത്തി മോക്ഷണവും മറ്റ് അതിക്രമങ്ങളും
ചെയ്യുന്ന സംഘങ്ങള്‍ നിരവധിയാണ്. പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെ ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒപ്പം നഗരാതിര്‍ത്തിയില്‍ നിന്നുള്ള ഓട്ടോകളുടെ വരവ് നഗരത്തില്‍ കുറയുന്നതോടെ ഗതാഗതക്കുരുക്കിന് അറുതി വരും.
ഷീ ടാക്‌സി പോലെ സാങ്കേതിക സംവിധാനം വഴി യാത്രക്കാര്‍ക്ക് ഓട്ടോറികളെ ആശ്രയിക്കാന്‍ കഴിയുന്ന പദ്ധതിക്കും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും നഗരസഭയും പദ്ധതിയിടുന്നുണ്ട്. ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍.ജെ.തച്ചങ്കരി നേരത്തെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  22 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago