HOME
DETAILS

പാഠം ഒന്ന്: ജോലി ഭാരം ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് പരിധി വിഭജിക്കണമെന്നാവശ്യം

  
backup
August 04 2017 | 10:08 AM

%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%82-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f

 


ഇരിട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനം വഴിമുട്ടി.
ഇതോടെ ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് ജീവനക്കാര്‍ക്ക് ഇരട്ടിപ്പണിയായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി മറ്റൊരു ഉപജില്ലാ ഓഫിസ് കൂടി തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുകയും 12 തസ്തികകള്‍ സൃഷ്ടിക്കുകയും ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തു. എന്നാല്‍ എല്‍.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എല്ലാം കടലാസിലൊതുങ്ങുകയും വിഭജനം തകിടം മറിയുകയുമായിരുന്നു. ആറ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, 13 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 113 സ്‌കൂളുകളുടെ ചുമതലകളാണ് ഈ വിദ്യാഭ്യാസ ഓഫിസിനുള്ളത്. ഇതു കൂടാതെ ഇരുപതിലേറെ സ്‌പെഷല്‍ സ്‌കൂളുകളും പതിനൊന്നോളം ഏകാധ്യാപക വിദ്യാലയങ്ങളും ഇതിന്റെ പരിധിയില്‍പ്പെടും. ഇരിട്ടി നഗരസഭയും മലയോര മേഖല ഉള്‍പ്പെടുന്ന പന്ത്രണ്ടോളം പഞ്ചായത്തുകളുമാണ് ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിയുടെ പരിധിയിലുള്ളത്.
കൂടാതെ ഇരിക്കൂര്‍, മട്ടന്നൂര്‍ നിയമസഭകളിലെയും തില്ലങ്കേരി, കോളയാട് പഞ്ചായത്തുകളിലെയും ഏതാനും സ്‌കൂളുകളും ഇരിട്ടി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലാണ്. ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ 21,522 വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ നിര്‍വഹിക്കേണ്ടി വരുന്നു. വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ഏലപ്പീടിക മുതല്‍ കര്‍ണാടകത്തിന്റെ അതിര്‍ത്തിയായ പേരട്ടവരെ നീണ്ടുകിടക്കുന്ന ഓഫിസ് പരിധി വിഭജിച്ചാല്‍ സ്‌കൂളധികൃതര്‍ക്കും ഏറെ ഉപകാരമാണ്. സ്‌കൂളുകളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കും മറ്റുമായി കുന്നും മലകളും, കാടും കാട്ടരുവികളും നിറഞ്ഞ പ്രദേശങ്ങളില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് സ്‌കളധികൃതര്‍ ഇരിട്ടി ഉപവിദ്യാഭ്യാസ ജില്ലാ ഓഫിസില്‍ എത്തിച്ചേരുന്നത്. ഇതിനു പരിഹാരമായായിരുന്നു ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ കേന്ദ്രമായി ഉപജില്ലാഓഫിസ് വേണമെന്ന് ആവശ്യമുയര്‍ന്നതെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ അനുകൂല നിലപാട് ്‌സ്വീകരിക്കാത്തതിനെതിരേ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശത്തെ സ്‌കൂള്‍ അധികൃതര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago