സംസ്‌കൃതം കവിതാ രചനയില്‍ ഷിഫാനക്ക് എ ഗ്രേഡ്
തലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം കവിതാ രചനയില്‍ എ ഗ്രേഡ് നേടി ടി. ഷിഫാന.
തലപ്പുഴ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ ഷിഫാന കണ്ണൂരില്‍ നടന്ന കലോത്സവത്തിലും സംസ്‌ക്യത മത്സരത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. അന്ന് സമസ്യ പൂരണത്തിലായിരുന്നു എ ഗ്രേഡ്. കണിയാരം ഫാ. ജി.കെ.എം.എച്ച്.എസിലെ പത്ത് വരെയുള്ള സംസ്‌കൃത പഠനവും അധ്യാപകരായ ഷിജു, ഹരി എന്നിവര്‍ നല്‍കിയ ആത്മവിശ്വാസവുമാണ് ഷിഫാനക്ക് സംസ്‌കൃതത്തില്‍ മത്സരങ്ങളെ അഭിമുഖീകരിക്കാനുള്ള ഊര്‍ജ്ജം നല്‍കിയത്. പിലാക്കാവ് തെക്കുംപാടം സത്താര്‍-നസീമ ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവളാണ് ഷിഫാന.
കവിതാ രചനയില്‍ നേട്ടവുമായി ഗൗതമി
കല്‍പ്പറ്റ: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മലയാളം കവിത രചനാ മത്സരത്തില്‍ പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി എസ്. ഗൗതമിക്ക് നാലാം സ്ഥാനം.
മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബിഎഡ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സാബുവിന്റെയും പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം.എസ് ആരതിയുടെയും മകളാണ്.
കളിയും കാര്യവും എന്ന കവിതാ സമാഹാരം ഗൗതമിയുടേതായുണ്ട്. കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ കൂട്ടായ്മയായ അക്ഷരവേദി പുറത്തിറക്കിയ ക്ലാസിസം എന്ന കവിതാ സമാഹാരത്തില്‍ നാലു കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല പുരസ്‌കാരമടക്കം നിരവധി സമ്മാനങ്ങളും നേടിയ ഗൗതമി അപ്പീല്‍ മുഖേനയാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."