ക്വിറ്റ് ഇന്ത്യ ദിനാചരണവും സെമിനാറും
തൊടുപുഴ: ജനതാദള്‍ സെക്കുലര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ 75-ാം വാര്‍ഷികവും സെമിനാറും ഇന്ന് തൊടുപുഴ പാപ്പൂട്ടി ഹാളിലെ ജയപ്രകാശ് നാരായണന്‍ നഗറില്‍ നടക്കും. യുവജനതാദള്‍ (എസ്) ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനീഷ് പാല്‍കോ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് ഡോ. നീലലോഹിതദാസ് ഉീറഘാടനം ചെയ്യും.
വീരമൃത്യുവരിച്ച ധീരസൈനികന്‍ കെ ജി സന്തോഷ്‌കുമാറിന്റെ കുടുംബാംഗങ്ങളെ യോഗത്തില്‍ ആദരിക്കും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ 'സാമ്രാജ്യത്വവിരുദ്ധസമരം: ഒരു സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യം' എന്ന വിഷയം ഡോ. ശ്രീകുമാര്‍ അവതരിപ്പിക്കും.
'ക്വിറ്റ് ഇന്ത്യ ദിനവും വര്‍ത്തമാനകാല വെല്ലുവിളികളും' എന്ന വിഷയം ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് ടി പി ജോസഫും അവതരിപ്പിക്കും. 'ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി', ക്വിറ്റ് ഇന്ത്യ സമരവും സ്വാതന്ത്ര്യത്തിലേക്കുള്ള നാഴവഴികളും' എന്നീ വിഷയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."