ആഘോഷ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വിസ് നടത്തും
കോട്ടയം : ജില്ലയിലെ മണര്‍കാട് സെന്റ്‌മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാള്‍, ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ്‌സര്‍വിസുകള്‍ നടത്തും.
രണ്ട് ഉത്സവങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ആര്‍. ടി.സി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രധാന ദിവസങ്ങളില്‍ വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ഇരു സ്ഥലങ്ങ ളിലേക്കുംകൂടുതല്‍ സര്‍വിസുകള്‍ നടത്താനാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ തീയതി കളിലാണ് മണര്‍കാട് പള്ളി പെരുന്നാള്‍. സെപ്റ്റംബര്‍ 21 നാണ് പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിക്കുക.
തിരക്ക് കണക്കിലെടുത്ത് ഇരു സ്ഥലങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പൊലിസ് അധികൃതര്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.
ഉത്സവങ്ങള്‍ക്ക് മുമ്പായി ഇരു ദേവാലയങ്ങളുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണിപൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം നടപടി സ്വീകരിക്കണം. വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് വൈദ്യുതി ബോര്‍ഡിനുംതെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന് ബന്ധപ്പെട്ടതായുള്ള പരാതികള്‍ പരിഹരിച്ച് ഇരു പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനു വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അനധികൃത മദ്യവില്‍പന, വ്യാജമദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയ്‌ക്കെതിരെ ആവശ്യമായ മുന്‍ കരുതലുകളെടുക്കുമെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.
ഉത്സവ സമയത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നുറപ്പുവരുത്താന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ നടപടി സ്വീകരിക്കണം.
ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍, മണര്‍കാട് പള്ളിയുടേയും പനച്ചിക്കാട്‌ക്ഷേത്രത്തിന്റെയും ഭാരവാഹികള്‍ വിവിധ വകുപ്പുകളിലെ ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."