തിരിഞ്ഞു കുത്തി; ഇന്ത്യയിലെ ആദ്യ പശുമന്ത്രിക്കും ദയനീയ പരാജയം
ജയ്പൂര്‍: മാറ്റത്തിലേക്കുള്ള ചുവടുവയ്‌പെന്ന് വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഗോമാതാവിന്റെ സംരക്ഷണത്തിനായി മുറവിളി കൂട്ടിയ ഭക്തനും ദയനീയ പരാജയം. രാജ്യത്തെ ആദ്യ പശു മന്ത്രി കൂടിയായ ഒട്ടാറാം ദേവാസിയാണ് പരാജയം ഏറ്റുവാങ്ങിയത്.
രാജസ്ഥാനിലെ സിരോഹി മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം 10,253 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സന്യാം ലോധയോടാണ് പരാജയപ്പെട്ടത്. 2013ലാണ് വസുന്ധരെ രാജെ സിന്ധ്യ മന്ത്രിസഭയില്‍ ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്. ദേവാസി ഉള്‍പെടെ 13 മന്ത്രിമാരാണ് വസുന്ധരെ മന്ത്രസഭയില്‍ പരാജയം നുണഞ്ഞത്.
പാലി ജില്ലയിലെ മുന്ദാര ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഒട്ടാറാം. റബറി സമുദായത്തില്‍ പെട്ട ഇദ്ദേഹം ആദ്യം രാജസ്ഥാന്‍ പൊലിസിലായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.സംസ്ഥാനത്തെ മൃഗക്ഷേമ വകുപ്പിന്റെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിരുന്നുവെന്നും വെബ്‌സൈറ്റിലുണ്ട്.
മന്ത്രി ആയതിന് ശേഷം സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരുന്നത്.
വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു. പശുക്കള്‍ക്ക് വോട്ടില്ലെന്ന് മനസ്സിലാക്കണം എന്ന് പറഞ്ഞ് കൊണ്ടുള്ള ട്രോളുകല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്.
99 സീറ്റുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്. 73 സീറ്റകള്‍ ബി.ജെ.പിക്കും. സര്‍ക്കാറുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."