HOME
DETAILS

കൈയില്‍ കാശില്ലെങ്കില്‍ വിശന്നലയേണ്ടിവരും സ്‌നേഹ വിരുന്ന് പദ്ധതി നിലച്ചു

  
backup
August 09 2016 | 04:08 AM

%e0%b4%95%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കോട്ടയം: കൈയില്‍ കാശില്ലാതെ അക്ഷരനഗരിയിലെത്തിയാല്‍ വിശന്നലയേണ്ടി വരും. സ്‌നേഹ വിരുന്ന് പദ്ധതിയുടെ പേരും പറഞ്ഞ് കലക്ടേറ്റ് അന്വേഷണ വിഭാഗം എത്തിയാല്‍ കൂപ്പണ്‍ ഇല്ലെന്ന മറുപടിയാവും ലഭിക്കുക.
ഏറെ പ്രശംസ നേടിയ സ്‌നേഹ വിരുന്ന് പദ്ധതിയാണ് കലക്ടര്‍ മാറിയതോടെ നിലച്ചത്. യു.വി ജോസ് കോട്ടയം കലക്ടറായിരിക്കെ  പുതുവര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയാണ്  ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ അവതാളത്തിലായത്.
ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ ഉടമകള്‍ തയാറാണെങ്കിലും കൂപ്പന്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം തയാറല്ല. 26 ഹോട്ടലുകളെ ഉള്‍പ്പെടുത്തി ഒരു ദിവസം 130 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ അലംഭാവംകൊണ്ടു തകര്‍ന്നത്.യു.വി ജോസിന് ശേഷം കോട്ടയം കലക്ടറായി എത്തിയ സ്വാഗത് ഭണ്ഡാരിയുടെ കാലത്തും പദ്ധതി മുന്‍പോട്ട് പോയിരുന്നുവെങ്കിലും അവര്‍ പോയതോടെ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു.
നിരവധിയാളുകള്‍ക്ക് ഉപകാരപ്രദമായ പദ്ധതിക്ക് ഇപ്പോള്‍ എന്തു സംഭവിച്ചുവെന്നു പലര്‍ക്കും അറിയില്ല.
സ്വാഗത് ഭണ്ഡാരി ചുമതലയേറ്റ് കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലെ പൊലിസ് എയ്ഡ് പോസ്റ്റില്‍ കൂപ്പണ്‍ വിതരണം നിര്‍ത്തിയിരുന്നു.ഇത്തരത്തില്‍ പടിപടിയായി പദ്ധതി നിര്‍ത്തുന്ന കാഴ്ച്ചയാണ് യു.വി ജോസ് പടിയിറങ്ങിയതോടെ ജില്ലയില്‍ സംഭവിച്ചത്.
 ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഘടകവും ചേര്‍ന്നായിരുന്നു പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ കലക്ടര്‍ മാറിയതോടെ ഉച്ചഭക്ഷണത്തിനുള്ള കൂപ്പണ്‍ വിതരണ സ്ഥലങ്ങളില്‍ എത്താറില്ലെന്നു ജീവനക്കാര്‍ പറയുന്നു.
ഒരു മാസമായി കൂപ്പണ്‍ ചോദിച്ചെത്തുന്നവരോട് പദ്ധതി നിലവിലില്ലെന്നു പറയേണ്ട സ്ഥിതിയാണിവര്‍ക്ക്. സ്ഥലം എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പദ്ധതിക്കാണ് ഈ തിരിച്ചടി. തനിക്കു മുന്‍പ് ജില്ലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നടപ്പാക്കിയ നല്ല പദ്ധതികള്‍ തുടരുമെന്ന നിലവിലെ കലക്ടര്‍ സി.എ ലതയുടെ പ്രഖ്യാപനം സ്‌നേഹ വിരുന്നു പദ്ധതിക്ക് ഉണര്‍വേകുമോയെന്ന് കാത്തിരുന്ന കാണേണ്ടതാണ്.
നാഗമ്പടം, റെയില്‍വേ സ്റ്റേഷന്‍, കെ.എസ.്ആര്‍.ടി.സി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് എയ്ഡ്‌പോസ്റ്റില്‍ നിന്നും കൂപ്പണ്‍ ലഭിക്കുമായിരുന്നെങ്കിലും അവിടെയും ഇപ്പോള്‍ കൂപ്പണ്‍ എത്തിക്കാറില്ല.തുടക്കത്തിലേ നല്ല പ്രശംസ പിടിച്ചു പറ്റിയ പദ്ധതിയാണ് കലക്ടര്‍ മാറുന്നതോടെ ഇല്ലാതാകുന്നത്.  ഒരു ഹോട്ടലില്‍ നിന്നും അഞ്ചുപേര്‍ക്ക് വീതം ദിവസവും ഭക്ഷണം നല്‍കിയിരുന്നത്.
സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഒഴികെയുള്ളത് നിര്‍്ദ്ദണരായവര്‍ക്ക് വയറു നിറയെ ലഭിക്കുമായിരുന്നു. ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ പാഴ്‌സലും നല്‍കും.
കല്ക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ കോഴിക്കോട്ട് നടപ്പാക്കിയ ഓപ്പറേഷന്‍ സുലൈമാനിയുടെ ചുവട് പിടിച്ച് കേരളത്തിന് മാതൃകയായ രീതിയില്‍ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഭരണകൂടവുമായി ഏറെ സഹകരിച്ച  ഹോട്ടലുകളായിരുന്നു
1. ആനന്ദമന്ദിരം, തിരുനക്കര, 2.ദുബായ് റെസ്റ്റോറന്റ്, പോസ്റ്റ്ഓഫിസ് റോഡ്, 3.അറേബ്യന്‍ റെസ്റ്റോറന്റ്, നഗരസഭയ്ക്ക് സമീപം 4. അമൂല്യ, പുളിമൂട് ജങ്ഷന്‍, 5. ഇംപീരിയല്‍, ടി.ബി റോഡ്, 6. ബസന്ത്, ടി.ബി റോഡ്, 7 മണിപ്പുഴ വൈശാലി, ടി.ബി റോഡ്, 8 ഡി പാരീസ്, കെ.എസ്.ആര്‍.ടി.സി, 9 സൂര്യ, ടിബി റോഡ്, 10. ഷാലിമാര്‍, കോടിമത, 11. ഗ്രീന്‍ലീഫ്, കെ കെ റോഡ്, 12 ആനന്ദ്, കെ.കെ റോഡ്, 13 പ്ലാസ, അനുപമ തീയറ്ററിന് എതിര്‍വശം, എം എല്‍ റോഡ്, 14. ബൂണ്‍, ബസേലിയസ് കോളജിന് എതിര്‍വശം, 15. ഖാന്‍, ബസേലിയസ് കോളജിന് എതിര്‍വശം, 16. ശരവണഭവന്‍, കലക്‌ട്രേറ്റിന് സമീപം, കെ കെ റോഡ്, 17. വിക്ടറി, കലക്‌ട്രേറ്റിന് സമീപം, കെ.കെ റോഡ്, 18. മാലി ഉടുപ്പി, റെയില്‍വേ സ്റ്റേഷന് സമീപം, 19. സാംസാം, കഞ്ഞിക്കുഴി, 20. പാലക്കട, എസ്ബിടിക്ക് എതിര്‍വശം, 21. രമ്യ, കഞ്ഞിക്കുഴി, 22. ഇമ്മാനുവല്‍, റെയില്‍വേ സ്റ്റേഷന് സമീപം, 23. രമ്യ, നാഗമ്പടം, 24. താലി, മലയാള മനോരമയ്ക്ക് എതിര്‍വശം, 25. കുമരകം, ഗാന്ധിസ്‌ക്വയര്‍, 26. താജ്, ചുങ്കം തുടങ്ങിയവ. ഇത്തരത്തില്‍ സൗജന്യ ഭക്ഷണം നല്‍കാന്‍ തയാറായ ഹോട്ടലുകളില്‍ ഇന്ന് കൂപ്പണുമായി ആരും തന്നെ എത്തുന്നില്ലെന്നതാണ് വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  11 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  32 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  33 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago